Thursday, Jan. 1, 2026 Thiruvananthapuram

ടൈംസ് സ്‌ക്വയറില്‍ ത്രിവര്‍ണ പതാക ഉയരും : സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ഇന്ത്യന്‍ ഫെഡറേഷന്‍ അസോസിയേഷന്‍

banner

4 years, 4 months Ago | 466 Views

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി അമേരിക്കയിലെ ഇന്ത്യന്‍ ജനത. സ്വാതന്ത്ര്യദിനത്തില്‍ ടൈംസ് സ്‌ക്വയറില്‍ ഇവര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഫെഡറേഷന്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

ടൈംസ് സ്‌ക്വയറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നതിലൂടെ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമാകുമെന്നും അസോസിയേഷന്‍ അറിയിച്ചു.10 അടി ഉയരത്തിലുള്ള പതാകയാകും ഇക്കുറി ഉയര്‍ത്തുക. അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ രന്ദിര്‍ ജയ്‌സ്വാളാണ് പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.

24 മണിക്കൂര്‍ നേരവും പതാക പ്രദര്‍ശിപ്പിക്കും. ഇതിന് പുറമേ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകള്‍ ഉപയോഗിച്ച്‌ അലങ്കരിക്കും.അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.



Read More in India

Comments