നിങ്ങൾക്കറിയാമോ?

3 years, 5 months Ago | 598 Views
1. മനസ് നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ
മാനവഹൃത്തിൻ ചില്ലയിലെല്ലാം
മാംപൂ വിരിയട്ടെ - ഈ ഗാനം ഏതു പ്രസ്ഥാനത്തിന്റെ തീം സോങ് ആണ്?
Ans - നാഷണൽ സർവീസ് സ്കീം (എൻ. എസ്. എസ്)
2. ഒരു ഉൽപ്പന്നത്തിന്റെ ടിവിയിലെ പരസ്യവാചകം ഇങ്ങനെയാണ് -"പ്രാർഥനയുടെ സുഗന്ധം" - ഏതിന്റെ?
Ans - സൈക്കിൾ അഗർബത്തി
3. Wednesday ക്ക് മുമ്പ് Thursday വരുന്ന ഒരിടമുണ്ട് - ഏത്?
Ans - ഡിക്‌ഷനറി
4. ഷട്ടിൽ കോക്ക് നിർമ്മിക്കുവാൻ ഏതു പക്ഷിയുടെ തൂവലാണ് ഉപയോഗിക്കുന്നത്?
Ans - വാത്ത
5. പൂർണ്ണ വളർച്ചയെത്തിയ ഒരു പുരുഷ ശരീരത്തിൽ ഉദ്ദേശ്യം എത്ര രോമങ്ങളുണ്ടാകാം?
Ans - അഞ്ചു ലക്ഷം
6. കൊച്ചി മെട്രോ ട്രെയിനിന്റെ വാതിലുകൾ അടയുമ്പോൾ ചെണ്ട , ഇലത്താളം, ഇടയ്ക്ക എന്നിവയുടെ സംഗീതമുയരും. ആരാണ് സംഗീത ശില്പി ?
Ans - ബിജിപാൽ
7. തിരുവനന്തപുരത്തെ തുളസി ഹിൽസ് ഏതിന്റെ ആസ്ഥാനമാണ് ?
Ans - കേരള പബ്ലിക് സർവീസ് കമ്മീഷൻ
8. നിലവിലുള്ള മലയാളം പത്രത്തിൽ ഏറ്റവും പഴയത്?
Ans - ദീപിക (1887)
9. പുരാണങ്ങളിലെ കാളിന്ദി നദിയുടെ ഇപ്പോഴത്തെ പേര്?
Ans - യമുന
10. ഗായിക വൈക്കം വിജയലക്ഷ്മിയുടെ വീണയുടെ പേരെന്ത്?
Ans - ഗായത്രി വീണ
Read More in Education
Related Stories
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷിക്കാം
3 years, 10 months Ago
രാജ്യത്ത് ഇനി പി.എം. ശ്രീ സ്കൂളുകളും
3 years, 2 months Ago
കെല്‍ട്രോണിന്റെ ഓണ്‍ലൈന്‍/ഹൈബ്രിഡ് പരിശീലന കോഴ്സുകള്‍
4 years, 2 months Ago
ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
3 years, 10 months Ago
ഇനി ഒരേ സമയം രണ്ടു ഡിഗ്രി കോഴ്സുകള്‍ പഠിക്കാം; പുതിയ പരിഷ്കാരവുമായി യുജിസി
3 years, 3 months Ago
Comments