Thursday, April 17, 2025 Thiruvananthapuram

രാജ്യത്ത് വീണ്ടും അഭിമാനനേട്ടം; അഗ്നി പ്രൈം മിസൈലിന്റെ പരീക്ഷണവും വിജയകരം;

banner

3 years, 9 months Ago | 545 Views

രാജ്യത്ത് വീണ്ടും അഭിമാനനേട്ടവുമായി അഗ്നി സീരീസിന്റെ പുതിയ മിസൈലായി അഗ്നി പ്രൈമിന്റെ പരീക്ഷണവും വിജയകരം.  ഒഡീഷ തീരത്തെ ചാന്ദിപൂര്‍ നമ്പർ  4 ലോഞ്ച് പാഡില്‍ നിന്നാണ് അഗ്നി പ്രൈം കുതിച്ചുയര്‍ന്നത്.

തീരത്ത് സ്ഥിതിചെയ്യുന്ന വിവിധ ടെലിമെട്രി, റഡാര്‍ സ്റ്റേഷനുകള്‍ മിസൈലിനെ നിരീക്ഷിച്ചു. കൃത്യമായ പാത പിന്തുടര്‍ന്ന് എല്ലാ ദൗത്യ ലക്ഷ്യങ്ങളും ഉയര്‍ന്ന കൃത്യതയോടെ അഗ്നി പ്രൈം പാലിച്ചെന്ന് ഡിആര്‍ഡിഒ വൃത്തങ്ങള്‍ അറിയിച്ചു. ആണവ ശേഷിയുള്ള അഗ്‌നി പ്രൈമിന് 1000 കിലോമീറ്റര്‍ മുതല്‍ 2000 കിലോമീറ്റര്‍ വരെയാണ് സ്‌ട്രൈക്ക് റേഞ്ച്. അഗ്‌നി ക്ലാസ് മിസൈലുകളുടെ പുതുതലമുറ വിപുലമായ വേരിയന്റാണ് അഗ്‌നി-പ്രൈം.



Read More in Technology

Comments