രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
.jpg)
3 years, 11 months Ago | 354 Views
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്കാരം എർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തെ ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാണ് പുരസ്കാരം നൽകുകയെന്ന് ഐടി വകുപ്പ് മന്ത്രി സതേജ് പാട്ടീൽ പറഞ്ഞു. കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരത്തിൽനിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി വിവാദമായതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം.
രാജീവ് ഗാന്ധിയുടെ ജന്മവാർഷിക ദിനമായ ഓഗസ്റ്റ് 20ന് ആണ് പുരസ്കാരം പ്രഖ്യാപിക്കുകയെന്ന് മന്ത്രി സതേജ് പാട്ടീൽ വ്യക്തമാക്കി. ഐടി മേഖലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമാണ് പുരസ്കാരം നൽകുക. ഇന്ത്യയുടെ ഐടി മേഖലയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ശ്രദ്ധാഞ്ജലി എന്ന നിലയിൽ രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read More in India
Related Stories
ഇന്റര്‍നെറ്റ് ഇല്ലാതെ പിഎഫ് ബാലന്‍സ് പരിശോധിക്കാം
3 years, 5 months Ago
കോവിഡ് പ്രതിരോധ മരുന്ന് 2-ഡിജി ജൂണ്‍ മുതല്‍ രാജ്യത്ത് ലഭ്യമാകും
4 years, 2 months Ago
രാജ്യസഭാ തിരഞ്ഞെടുപ്പ് മാർച്ച് 31ന്
3 years, 4 months Ago
ഈഫല്‍ ടവറിനേക്കാളും ഉയരം, ഇന്ത്യയുടെ അഭിമാനമായി ചെനാബ് റെയിൽ പാലം.
1 year, 1 month Ago
ദാമോദര്‍ മൊസ്സോയ്ക്കും നീല്‍മണി ഫൂക്കനും ജ്ഞാനപീഠം.
3 years, 7 months Ago
ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്കാരം
4 years, 4 months Ago
Comments