Sunday, Aug. 17, 2025 Thiruvananthapuram

കോവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ ആപില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുന്നു

banner

4 years, 2 months Ago | 414 Views

കോവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ ആപില്‍ പേര് വിവരങ്ങള്‍ തിരുത്താന്‍ അവസരം. നിര്‍ണായക മാറ്റങ്ങളോടെ വരുന്ന ആപില്‍ കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് കിട്ടുന്ന സർട്ടിഫിക്കറ്റിൽ വിവരങ്ങള്‍ തിരുത്താന്‍ അവസരം. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞവര്‍ക്ക് കൊവിന്‍ ആപില്‍ പേര്, പ്രായം ഉള്‍പെടെയുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം ഉടനെ നിലവില്‍ വരും. പുതിയ മാറ്റങ്ങളുള്‍പെടുത്താനുള്ള അപ്‌ഡേറ്റ് അടുത്ത ദിവസത്തോടെ പൂര്‍ത്തിയാകും

രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് തന്നെ തെറ്റുകളുണ്ടെങ്കില്‍ തിരുത്തി സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതടക്കമുള്ള അപ്‌ഡേഷനാണ് പുരോഗമിക്കുന്നത്. നിലവില്‍ പോര്‍ടല്‍ വഴി ഒരാള്‍ക്ക് നാല് കുടുംബാംഗങ്ങളെ വരെ ചേര്‍ക്കാനുള്ള സംവിധാനം തുടരുമെന്നാണ് വിവരം. നേരത്തെ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളും അതേപടി നിലനില്‍ക്കുമെന്നാണ് കൊവിന്‍ ആപുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ അപ്‌ഡേറ്റ് വരുന്നതോടെ വിവരങ്ങള്‍ പുതുതായി ചേര്‍ക്കേണ്ടി വരുമോയെന്ന ആശങ്ക പലരിലുമുണ്ട്. വേണ്ടി വരില്ലെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. പേരു വിവരങ്ങള്‍ തിരുത്താനുള്ള സൗകര്യം ദുരുപയോഗം ചെയ്യപ്പെടുമോയെന്നതും പ്രധാനം.



Read More in Health

Comments