അവല് ആരോഗ്യത്തിന്റെ കലവറ
4 years, 4 months Ago | 680 Views
ആരോഗ്യ ഗുണങ്ങള് ഏറെയുള്ള ഒന്നാണ് അവല്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണമാണ് അവല്. നെല്ലില് നിന്നും ഉണ്ടാക്കുന്ന അവല് വെറുമൊരു മധുരപലഹാരം മാത്രമല്ല.അരിയേക്കാള് കൂടുതല് ആരോഗ്യ ഗുണങ്ങള് അവലില് അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെ സാന്നിദ്ധ്യം ധാരാളം അടങ്ങിയതിനാല് ക്യാന്സര് പോലുള്ള രോഗങ്ങള് അകറ്റാന് അവല് സഹായിക്കും. പ്രഭാത ഭക്ഷണമായി അവല് കഴിച്ചാല് സ്ട്രോക്ക് വരാനുള്ള സാധ്യതയും കുറയും.
വിറ്റാമിന് എ, വിറ്റാമിന് ബി1, വിറ്റാമിന് ബി2, ബി3, ബി6, ഡി, ഇ, അയണ്, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പര്, മഗ്നീഷ്യം, മാംഗനീസ് എന്നീ പോഷക ഘടകങ്ങളെല്ലാം അവലില് അടങ്ങിയിട്ടുണ്ട്.പ്രമേഹ രോഗികള് അവല് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും പ്രമേഹം നിയന്ത്രണത്തിലാവുകയും ചെയ്യും. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും അവല് സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാനും അവല് കഴിക്കുന്നത് നല്ലതാണ്.
Read More in Health
Related Stories
കനിവ് തേടുന്നവർ
2 years, 7 months Ago
കാര്ഡിയാക് അറസ്റ്റ്. അറിയേണ്ട ചിലത്...
4 years, 5 months Ago
ഇരുന്ന് ജോലി ചെയ്യുന്നവര് ആരോഗ്യ കാര്യത്തില് എന്തെല്ലാം ശ്രദ്ധിക്കണം?
3 years, 5 months Ago
നിപയ്ക്ക് പിന്നാലെ കരിമ്പനിയും; തൃശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു
4 years, 3 months Ago
Comments