ഗൂഗിള്‍ ക്രോമില്‍ പുതിയ 'സേഫ് ബ്രൗസിങ്' എത്തുന്നു

4 years, 2 months Ago | 445 Views
ഗൂഗിളിന്റെ പുതിയതായി പുറത്തിറങ്ങാന്‍ പോകുന്ന ക്രോം 91 (Chrome 91) അപ്ഡേറ്റില്‍ പുതിയ 'സേഫ് ബ്രൗസിംങ്' ഫീച്ചര്‍ എത്തുന്നു. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മികച്ച ഗൂഗിള്‍ എക്സറ്റന്ഷനുകള്‍ തിരഞ്ഞെടുക്കാനും മറ്റു വെബ്സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡുകള്‍ നടത്തുമ്പോൾ വൈറസുകളില്‍ നിന്നും കൂടുതല്‍ സുരക്ഷയും ലഭിക്കുന്നു.
ഈ പുതിയ ഫീച്ചര്‍ അടുത്ത അപ്ഡേറ്റില്‍ മാത്രമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. സുരക്ഷിതമല്ലാത്ത എക്സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ ക്രോം ഒരു മുന്നറിയിപ്പ് നല്‍കും. ഒരു ബോക്സിലായിരിക്കും മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുക. പുതിയ 'സേഫ് ബ്രൗസിങ്' ഓണ്‍ ചെയ്യുകയാണെങ്കില്‍ ക്രോം വഴി നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാ ഫയലുകളിലും വൈറസ് ഉണ്ടോയെന്ന് ഗൂഗിള്‍ പരിശോധിക്കും. വൈറസ് ഉണ്ടെങ്കില്‍ അലര്‍ട്ട് ലഭിക്കും.
സേഫ് ബ്രൗസിങ്ങിലേക്ക് വെബ്സൈറ്റ് യുആര്‍എല്ലുകള്‍ നല്‍കി പരിശോധിക്കാന്‍ സാധിക്കും. മാത്രമല്ല, ചെറിയ പേജ് സാംപിളുകളും , എക്സ്റ്റന്‍ഷന്‍ ആക്ടിവിറ്റികളും, ഡൗണ്‍ലോഡുകളും,സിസ്റ്റം വിവരങ്ങളും അയച്ച് പുതിയ വെല്ലുവിളികള്‍ തിരിച്ചറിയാന്‍ സഹായിക്കും. താത്കാലികമായി ഈ ഡാറ്റകള്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും മറ്റു ഗൂഗിള്‍ അപ്പുകളില്‍ സംഭവിക്കാവുന്ന സുരക്ഷാ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. സേഫ് ബ്രൗസിങ് ഓണ്‍ ചെയ്യാന്‍ ഗൂഗിള്‍ ക്രോമിലെ സെറ്റിങ്‌സില്‍ കയറി, പ്രൈവസി ആന്‍ഡ് സെക്യൂരിറ്റിയില്‍ നിന്ന് സെക്യൂരിറ്റി തിരഞ്ഞെടുത്ത് അതിലെ എന്‍ഹാന്‍സ്ഡ് പ്രൊട്ടക്ഷന്‍ (Enhanced protection) എന്നതില്‍ നിന്ന് സേഫ് ബ്രൗസിങ് തിരഞ്ഞെടുക്കാവുന്നതാണ്.
Read More in Technology
Related Stories
ഫീച്ചര്‍ ഫോണിലൂടെയും യുപിഐ പണമിടപാട്: UPI 123PAY ആരംഭിച്ചു
3 years, 5 months Ago
ബഹിരാകാശ വിനോദ സഞ്ചാര പദ്ധതി പ്രഖ്യാപിച്ച് നാസ
3 years, 7 months Ago
പെഗാസസ്
3 years, 11 months Ago
ചൊവ്വയിൽ പറന്ന് ഇന്‍ജെന്യൂയിറ്റി: നാസയ്ക്കു ഇത് ചരിത്ര നേട്ടം
4 years, 3 months Ago
വായുവിന്റെ ഗുണമേന്മയും കാട്ടുതീയും ഇനി ഗൂഗിള്‍ മാപ്പില്‍ അറിയാം
3 years, 2 months Ago
Comments