മനോഹരമായ പല്ലുകൾക്ക്

3 years, 7 months Ago | 384 Views
'മനോഹരമായ ചിരി...!' നാം പലരെക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്. സൗന്ദര്യത്തിൽ പല്ലിന്റെ സ്ഥാനം വളരെ വലുതാണ്. 'മുത്തു പോലെ തിളങ്ങുന്ന പല്ലുകൾ'; പവിഴം പോലുള്ള പല്ലുകൾ'; മുല്ലമൊട്ട് പോലുള്ള പല്ലുകൾ എന്നൊക്കെ പറഞ്ഞു പല്ലുകളുടെ ഭംഗി പുഴകഴ്ത്താറുണ്ട്. എന്നാൽ ഒരു വലിയ വിഭാഗം പല്ലിനെ അവഗണിക്കുന്നതായി കാണാം.
നമ്മുടെ ഭക്ഷണശീലങ്ങളും ശ്രദ്ധക്കുറവും എല്ലാം പല്ലിന്റെ സൗന്ദര്യം കെടുത്തുന്നുണ്ട്. ശരിയായ ദന്ത ശുചിത്വ ശീലങ്ങളുണ്ടെങ്കിൽ പല്ലുകളുടെ ഭംഗി നിലനിർത്താം. ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യുക എന്നതാണ് അതിലൊന്ന്. അല്ലെങ്കിൽ പല്ലുകൾക്ക് മഞ്ഞ നിറം പടരാൻ സാധ്യതയുണ്ട്. പല്ലിന്റെ മഞ്ഞനിറമാണ് അലട്ടുന്ന മറ്റൊരു പ്രശ്നം. ഇത് അകറ്റാൻ മരക്കരിയും ഉപ്പും ചേർത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക. പല്ലിലെ അണുബാധ തടയുന്നതിന് ചുക്കുപൊടിയും കർപ്പൂരവും ചേർത്ത് പല്ല് തേയ്ക്കാം. അൽപം ബേക്കിംഗ് സോഡ, കുറച്ചു നാരങ്ങനീര്, കടുകെണ്ണ എന്നിവ മിശ്രിതമാക്കി പല്ലു തേയ്ക്കുന്നതും പല്ലുകൾ വെളുക്കാൻ സഹായിക്കും.
ഫൈബർ അടങ്ങിയ പഴവർഗ്ഗങ്ങൾ കഴിച്ചാൽ പല്ലുകൾക്ക് ബ്രഷിങ്ങിന്റെ ഫലം ലഭിക്കാറുണ്ട്. നാരങ്ങ വർഗത്തിലുള്ള പഴങ്ങൾ കഴിച്ചാൽ വായിൽ കൂടുതൽ മുനീർ ഉൽപാദിപ്പിക്കപ്പെടുകയും അതുവഴി പല്ലിലെ കറകൾ നീങ്ങി പല്ലുകൾ തിളങ്ങും. വൈറ്റമിൻ സി കൂടുതൽ അടങ്ങിയ സ്ട്രോബറി, കിവി തുടങ്ങിയ പഴങ്ങൾ മോണയെ ശക്തിപ്പെടുത്തും. പല്ലുകൾക്ക് തിളക്കം ലഭിക്കുന്നതിന് ആഴ്ചയിൽ രണ്ടുതവണ മാവില കൊണ്ട് പല്ലു തേക്കാം. ഉമിക്കരി നന്നായി പൊടിച്ച് തള്ളവിരൽ കൊണ്ട് അമർത്തി തേച്ചാൽ പല്ലുകൾ നേരെയാവും. പച്ചക്കരിമ്പ് കഴിക്കുന്നതിലൂടെ പല്ലിന് നിറവും ബലവും ലഭിക്കും. നാരങ്ങയും ഉപ്പും ചേർന്ന മിശ്രിതം ഉപയോഗിച്ച് ദിവസവും പല്ലു തേച്ചാൽ തിളങ്ങുന്ന പല്ലുകൾ ലഭിക്കും. കാപ്പിയും സോഡയും എന്തിന് ചില മൗത്ത് വാഷുകളും പല്ലിൽ മഞ്ഞ കറ ഉണ്ടാകാൻ കാരണമാണ് അതുകൊണ്ടുതന്നെ ഇവ ഉപേക്ഷിക്കുന്നതാണ് ഉചിതം.
മോണരോഗങ്ങൾ പ്രതിരോധിക്കാനും പല്ലിന് തിളക്കമേറ്റാനും പാലുൽപ്പന്നങ്ങൾ നല്ലതാണ്. ഇനാമിനെ സംരക്ഷിക്കാനും ബലപ്പെടുത്താനും ഇത് നല്ലതാണ്. കട്ടികൂടിയ പാൽപ്പാടയും കട്ടിത്തൈരും പല്ലിന് വെളുപ്പ് നൽകാൻ സഹായിക്കും. എന്തെങ്കിലും കുടിക്കുമ്പോൾ പല്ലുകളിൽ കറ പുരളാതിരിക്കാൻ സ്ട്രോ ശീലമാക്കുക. വൈറ്റമിൻ സമ്പന്നമായ ബ്രോക്കോളി, കാരറ്റ്, മത്തങ്ങ തുടങ്ങിയവ ഇനാമിന്റെ സംരക്ഷണത്തിന് നല്ലതാണ്. ഇവ പച്ചക്ക് കഴിക്കുന്നതാണ് നല്ലത്. ഇതുവഴി മോണകൾ മൃദുവായി മസാജ് ചെയ്യപ്പെടുകയും പല്ലുകൾക്കിടയിലെ വിടവ് വൃത്തിയാക്കപെടുകയും ചെയ്യും. രണ്ട് മാസത്തിലൊരിക്കൽ ബ്രഷ് മാറ്റണം. അല്ലാത്ത പക്ഷം ബ്രഷിലെ നാരുകൾ കഠിനമാവുകയും ഇത് ഇനാമിന് കേടുപാട് ഉണ്ടാക്കുകയും ചെയ്യുന്നു. അതുവഴി പല്ലിൽ കറ വീഴുകയും ചെയ്യും.
പല്ലുകളുടെ കരുത്തും ഭംഗിയും കാത്തുസൂക്ഷിക്കുന്നതിന് ശരീരത്തിലെ കാത്സ്യത്തിന് നല്ല പങ്കുണ്ട്. കൃത്യമായ ഇടവേളകളിൽ ദന്ത ഡോക്ടറെ കാണുക. കർപ്പൂരതുളസിയടങ്ങിയ ടൂത്ത് പേസ്റ്റുകൾ ശീലമാക്കാനും ശ്രദ്ധിക്കുക.
Read More in Health
Related Stories
കണ്ണിന് നല്‍കാം ആരോഗ്യം : നേത്ര വ്യായാമം
4 years, 4 months Ago
സംസ്ഥാനത്ത് വീണ്ടും ഷിഗല്ല , ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടണം
3 years, 3 months Ago
ഇനി ക്യൂ നിന്ന് വലയേണ്ട: വീട്ടിലിരുന്നും ഒ പി ടിക്കറ്റെടുക്കാം
3 years, 8 months Ago
രാജ്യത്ത് ഏകീകൃത ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി കാര്‍ഡ്
3 years, 10 months Ago
30 കഴിഞ്ഞവരെ ആരോഗ്യമുള്ളവരാക്കും ; പരിശോധന ജനുവരിമുതല്‍
3 years, 8 months Ago
ഭയപ്പെടുത്തുന്ന മുഴകൾ
4 years, 2 months Ago
ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കൂണ്
3 years, 2 months Ago
Comments