Monday, Aug. 18, 2025 Thiruvananthapuram

പൊട്ടിത്തെറിച്ചില്ല, കൃത്യമായ ലാൻഡിങ്, ചൊവ്വാ പേടകത്തിന്റെ പരീക്ഷണം വിജയിച്ചു

banner

4 years, 3 months Ago | 439 Views

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്രയ്ക്കാരെ കൊണ്ടുപോകാനുള്ള സ്പേസ് എക്സ് പേടകത്തിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് അഞ്ചാമത്തെ ശ്രമത്തിൽ പൊട്ടിത്തെറിക്കാതെ സുരക്ഷിതമായി നിലത്തിറങ്ങി നേരത്തെ നടന്ന പരീക്ഷണങ്ങളെല്ലാം പൊട്ടിത്തെറിയിലാണ് അവസാനിച്ചിരുന്നത്. എന്നാൽ, എസ്എൻ–15 ന്റെ പരീക്ഷണം വിജയകരമായിരുന്നു.

 

സ്‌പേസ് എക്‌സിന്റെ കടൽത്തീരത്തെ വിക്ഷേപണത്തറയിൽ നിന്ന് സ്റ്റാർഷിപ്പ് എസ്എൻ -15 പ്രോട്ടോടൈപ്പ് പ്രാദേശിക സമയം ബുധനാഴ്ച വൈകീട്ട് 5.24 നാണ് ടേക്ക് ഓഫ് ചെയ്തത്. പരീക്ഷണത്തിന്റെ ഭാഗമായി പേടകം പത്ത് കിലോമീറ്ററോളം മുകളിലേക്ക് പോയി പിന്നീട് താഴെ നിന്ന് നിയന്ത്രിച്ചുള്ള തിരിച്ചിറക്കം വിജയകരമായിരുന്നു. പരീക്ഷണ ദൗത്യത്തിന്റെ ലൈവ് വിഡിയോ സ്പേസ് എക്സ് സ്ട്രീം ചെയ്തിരുന്നു. എന്നാൽ, ലാൻഡിങ് കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം പേടകത്തിന്റെ അടിയിൽ നിന്ന് ചെറിയ തീ കാണാമായിരുന്നു. എന്നാൽ പേടകം പൊട്ടിത്തെറിച്ചില്ല.

 

മാർച്ചിൽ വിജയകരമായി വിക്ഷേപിച്ച സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് (എസ്എന്‍ 11) പരീക്ഷണവും പരാജയപ്പെട്ടിരുന്നു. ഇതിനു തൊട്ടു മുൻപ് നടന്ന മൂന്ന് പരീക്ഷണത്തിലും ലാൻഡിങ് ശ്രമത്തിൽ തന്നെയായിരുന്നു പൊട്ടിത്തെറിച്ചത്. എന്നാൽ, എസ്എൻ10 പരീക്ഷണത്തിൽ ലാൻഡ് ചെയ്ത് മിനിറ്റുകൾക്ക് ശേഷമാണ് ദുരന്തം സംഭവിച്ചത്.



Read More in Technology

Comments