Thursday, July 31, 2025 Thiruvananthapuram

ആധാര്‍ കാര്‍ഡുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം

banner

4 years Ago | 342 Views

ഇന്ന് ഇന്ത്യയില്‍ ഒരാള്‍ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യം ആധാര്‍ കാര്‍ഡ് തന്നെയാണ്.   എന്നാല്‍ ആധാര്‍ കാര്‍ഡുകള്‍ നമ്മള്‍ എടുക്കുമ്പോൾ പലതരത്തിലുള്ള തെറ്റുകളും പറ്റാറുണ്ട്.  ആധാറിലെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, ജനന തീയതി നമ്മളുടെ വിലാസം എന്നിങ്ങനെ.  നമ്മള്‍ രജിസ്റ്റര്‍ ചെയ്യുമ്പോൾ  നല്‍കിയ അഡ്രസ്, ഫോണ്‍ നമ്പറുകളില്‍ ഒക്കെ പിന്നീട് മാറ്റങ്ങള്‍ വരാറുണ്ട്.  ഓണ്‍ലൈന്‍ വഴി ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ https://eaadhaar.uidai.gov.in/#/ എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച്‌ ഡൗണ്‍ലോഡ് സാധ്യമാക്കാവുന്നതാണ് .

ഇപ്പോള്‍ ഇതാ ആധാര്‍ കാര്‍ഡുകളിലെ ഫോട്ടോയും മാറ്റുവാന്‍ സാധിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇത് ഓണ്‍ലൈന്‍ വഴി ചെയ്യുവാന്‍ സാധിക്കുന്ന ഒന്നല്ല. നേരിട്ട് സെന്ററുകള്‍ വഴി മാത്രമേ നടക്കുകയുള്ളൂ.  ഫോണ്‍ നമ്പര്‍ ആധാര്‍ കാര്‍ഡ് ഗവണ്മെന്റ് വെബ് സൈറ്റ്(https://resident.uidai.gov.in/verify-email-mobile) വഴി തിരുത്തുവാന്‍ സാധിക്കുന്നതാണ്.

അതിന്നായി ആദ്യം ചെയ്യേണ്ടത് അടുത്തുള്ള ഏതെങ്കിലും Aadhaar Enrolment സെന്ററുകള്‍ക്ക് സന്ദര്‍ശിക്കുക.  അതിനു മുന്‍പ് തന്നെ നിങ്ങള്‍ Aadhaar Enrolment Form ഡൗൺലോഡ് ചെയ്യേണ്ടതാണ്.  Enrolment Form ഫില്‍ ചെയ്തതിനു ശേഷം ആധാര്‍ സെന്ററില്‍ സബ്‌മിറ്റ് ചെയ്യണ്ടതാണ്. ശേഷം നിങ്ങളുടെ biometric വിവരങ്ങള്‍ എല്ലാം തന്നെ എക്സിക്യൂട്ടീവ് പരിശോധിച്ചതിനു ശേഷം നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കുന്നതായിരിക്കും . 

അതിന്നായി ഫീസ് + GST പേയ്മെന്റ് ചെയ്യേണ്ടതാണ്.  ശേഷം ഒരു സ്ലിപ്പും അവിടെ നിന്നും ലഭിക്കുന്നതായിരിക്കും.



Read More in India

Comments