അടിയന്തര ആരോഗ്യ നിരീക്ഷണാലയം വരുന്നു

2 years, 11 months Ago | 221 Views
കോവിഡ് അനുഭവപാഠം ഭാവിയിൽ ഉപയോഗപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം ദേശീയ പൊതുജനാരോഗ്യ നിരീക്ഷണാലയം (നാഷനൽ പബ്ലിക് ഹെൽത്ത് ഒബ്സർവേറ്ററി – എൻപിഎച്ച്ഒ) സജ്ജമാക്കുന്നു. യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന് (സിഡിസി) കീഴിലെ എമർജൻസി ഓപ്പറേഷൻസ് സെന്റർ മാതൃകയിലാകുമിത്. അടിയന്തര സാഹചര്യങ്ങളിൽ മന്ത്രാലയത്തിന്റെ ദേശീയ കൺട്രോൾ റൂം എന്ന നിലയിലാകും പ്രവർത്തനം.
അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരുകളുമായി ചേർന്നു പ്രവർത്തിക്കുക, അല്ലാത്ത സമയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പൊതുജനാരോഗ്യ പരിപാടികൾ ഏകോപിപ്പിക്കുക എന്നിവയാകും മുഖ്യചുമതല കോവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കായി സജ്ജമാക്കിയ കൺട്രോൾ റൂം ഫലപ്രദമായിരുന്നെന്ന വിലയിരുത്തലുണ്ട്. ഇതിന്റെ തുടർച്ചയാണു ലക്ഷ്യമിടുന്നത്. കോവിഡ് കാലത്ത് ഏറെ പ്രയോജനപ്പെട്ട കോവിൻ പോർട്ടൽ, ആരോഗ്യസേതു ആപ്, ജനിതക പരിശോധനയ്ക്കുള്ള ലാബുകളുടെ കൺസോർഷ്യമായ ഇൻസകോഗ് തുടങ്ങിയവ എൻപിഎച്ച്ഒയിൽ ലയിപ്പിക്കും.
രണ്ടാംഘട്ടത്തിൽ, പകർച്ചവ്യാധി നിയന്ത്രണം, ദേശീയ ഡിജിറ്റൽ ഹെൽത്ത് ഐഡി, ക്ഷയരോഗ നിയന്ത്രണ പരിപാടി, ഗർഭിണികൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പദ്ധതികൾ തുടങ്ങിയവയിലും എൻപിഎച്ച്ഒയുടെ ഇടപെടലുണ്ടാകും.
Read More in India
Related Stories
ഇന്ന് ജൂലെെ ഒന്ന്. ദേശീയ ഡോക്ടേഴ്സ് ദിനം.
9 months, 2 weeks Ago
മിസ് ഇന്ത്യ കിരീടം ; സൗന്ദര്യറാണിയായി കര്ണാടകയുടെ സിനി ഷെട്ടി.
2 years, 9 months Ago
ഗാന്ധിജിയുടെ കളിമൺ ചുവർചിത്രം അനാച്ഛാദനം ചെയ്തു
3 years, 2 months Ago
അടച്ചിടല്കാലം; നൽകാത്ത സേവനത്തിന് സ്കൂളുകൾ ഫീസ് ഈടാക്കരുത് -സുപ്രീംകോടതി
3 years, 11 months Ago
അസം റൈഫിൾസിലെ ഏക മലയാളി വനിത, കാശ്മീർ താഴ്വര കാക്കാൻ കായംകുളത്തെ ആതിര
3 years, 9 months Ago
ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു.
3 years, 11 months Ago
Comments