Sunday, Aug. 17, 2025 Thiruvananthapuram

അത്താഴശേഷം ഗ്രാമ്പു കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍

banner

4 years, 1 month Ago | 623 Views

അത്താഴശേഷം ഗ്രാമ്പു കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഒട്ടേറെ ആണ്. ഭക്ഷണത്തിന് രുചിയും ഗുണവും മണവും നല്‍കുക മാത്രമല്ല, നിരവധി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ​ഗ്രാമ്പു.

പ്രമേഹത്തെ തടയുവാന്‍ സഹായിക്കുന്ന ഗ്രാമ്പുവില്‍ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് 'നൈജറിസിന്‍' ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിനായും ഇത് സഹായിക്കുന്നു. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നായതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാന്‍ സഹായിക്കുന്നു. ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണ് യൂജെനോള്‍. ഇത് ​ഗ്രാമ്പുവില്‍ അടങ്ങിയിരിക്കുന്നു. ഭക്ഷണ ശേഷം ഗ്രാമ്പു വായിലിട്ട് ചവയ്ക്കുന്നത് ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും.



Read More in Health

Comments