സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21ലേക്ക്; തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്

3 years, 4 months Ago | 300 Views
സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയർത്താനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2020 ലെ സ്വാതന്ത്ര്യദിനത്തിലാണ് വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവന്നേക്കും
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്ക് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിരിക്കുന്നത്.
നിലവിൽ സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടെ വിവാഹ പ്രായം 21 ആണ്.
വിവാഹ പ്രായം ഉയർത്തുന്നത് സംബന്ധിച്ച പ്രമേയം മന്ത്രിസഭ അംഗീകരിച്ചതിനെ തുടർന്ന് 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടു വരുമെന്നും പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തി നിയമങ്ങളും കൊണ്ടു വരുമെന്നും റിപ്പോർട്ട് ചെയ്യുന്നു.
Read More in India
Related Stories
ദക്ഷിണേന്ത്യയില്‍ ആദ്യമായി ഗ്രീന്‍ പ്ലാറ്റിനം സര്ട്ടിഫിക്കേഷന് സ്വന്തമാക്കി കിംസ്
3 years, 8 months Ago
ചെങ്കോട്ടയിൽ പതാകയുയർത്തി പ്രധാനമന്ത്രി; നെഹ്റുവിനെയും പട്ടേലിനെയും അനുസ്മരിച്ചു
3 years, 8 months Ago
ഒമിക്രോണ്‍ ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവര്‍ ഇത്രയും കാര്യങ്ങള്‍ പാലിക്കണം
3 years, 4 months Ago
ഏഷ്യയിലെ ആദ്യ 'പറക്കും കാര്‍'; ഹെലിടെക് എക്സ്പോയില്‍ താരമായി 'വിനാറ്റ'
3 years, 6 months Ago
Comments