ഐഎച്ച്ആര്‍ഡി കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
4 years, 6 months Ago | 611 Views
ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള കേരള സര്‍വകലാശാലയുമായി അഫിലിയേറ്റഡ് ചെയ്തിട്ടുള്ള കോളേജുകളിലെ നേരിട്ട് നിയമനം നടത്തുന്ന 50 % സീറ്റുകളിലേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 2021-22 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അര്‍ഹരായവര്‍ക്ക് മുഖേന അപേക്ഷിക്കാം.
അടൂര്‍ (04734224076, 8547005045) ധനുവച്ചപുരം (04712234374, 2234373, 8547005065), മാവേലിക്കര (04792304494, 04792341020, 8547005046), കുണ്ടറ (04742580866, 8547005066),പെരിശ്ശേരി (04792456499, 8547005006) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കാണ് പ്രവേശനം.
ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്സി, എസ്റ്റി 200 രൂപ) രജിസ്ട്രേഷന് ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ എത്തിക്കണം.
www.ihrdadmissions.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടാതെ അതാത് കോളജുകളില്‍ ഓഫ് ലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഐഎച്ച്ആര്‍ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക.
Read More in Education
Related Stories
സാങ്കേതിക സർവകലാശാല പരീക്ഷകൾ ഓൺലൈനിൽ
4 years, 10 months Ago
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
4 years, 9 months Ago
ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ
5 years Ago
ഇഗ്നോ പ്രവേശനം: ജൂലായ് 15 വരെ അപേക്ഷിക്കാം.
4 years, 9 months Ago
കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളർഷിപ് പ്രോഗ്രാം
4 years, 9 months Ago
കെല്‍ട്രോണിന്റെ ഓണ്‍ലൈന്‍/ഹൈബ്രിഡ് പരിശീലന കോഴ്സുകള്‍
4 years, 10 months Ago
Comments