രാജ്യത്ത് രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കൊവാക്സീന് കുത്തിവയ്പ്പ് നല്കാന് അനുമതി

3 years, 10 months Ago | 423 Views
കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് നല്കാന് ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി നല്കി. തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധവാക്സിനായ കോവാക്സിനാണ് രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുക.
കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ കോവാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മുന്പില് സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കുത്തിവെപ്പിന് അനുമതി നല്കാന് തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ അന്തിമ അനുമതി നല്‍കുന്നതോടെ രാജ്യത്ത് കുത്തിവെയ്പ്പ് ആരംഭിക്കും. വിദഗ്ധ സമിതിയുടെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ചയാണ് പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ഭാരത് ബയോടെക് ഡിസിജിഐയുടെ വിദഗ്ധ സമിതിയ്ക്ക് മുന്പില് സമര്‍പ്പിച്ചത്. കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവന്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.
Read More in Health
Related Stories
എന്താണ് ബൂസ്റ്റര്‍ ഡോസ്?
3 years, 7 months Ago
പതിവ് വാക്സിന് എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന് മാർച്ച് 7 മുതല്‍
3 years, 5 months Ago
ഒമിക്രോണ്‍ ബാധിച്ചവരില്‍ ഡെല്‍റ്റ വകഭേദം പിടിപെടാന്‍ സാധ്യത കുറവെന്ന് ഐ സി എം ആര്.
3 years, 6 months Ago
കൊവിഡിനെതിരെ പ്ലാസ്മ ചികിത്സ ഒഴിവാക്കണം : ഡബ്ല്യു.എച്ച്.ഒ
3 years, 8 months Ago
ചൂടുകാലം: ചിക്കൻപോക്സിനെ ശ്രദ്ധിക്കൂ
3 years, 4 months Ago
Comments