കൊളസ്ട്രോൾ ശത്രുവോ മിത്രമോ?
.jpg)
3 years, 11 months Ago | 334 Views
പണ്ട് വയോധികരെ ബാധിച്ചിരുന്ന ഹൃദ്രോഗം ഇന്ന് ചെറുപ്പക്കാരിലേക്കും എത്തിയിരിക്കുന്നു. അതിനുള്ള കാരണങ്ങൾ തേടുന്ന ഗവേഷകർ പ്രധാനമായി ചെന്നെത്തി നിൽക്കുന്ന ആപത്ഘടകമുണ്ട്; കൊളസ്ട്രോൾ. തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, ഹാർട്ട് അറ്റാക്കുമായി പ്രവേശിപ്പിക്കപ്പെട്ട മുപ്പതുവയസ്സിന് താഴെയുള്ള ചെറുപ്പക്കാരെ ആസ്പദമാക്കി നടത്തിയ പഠനഫലം കൊളസ്ട്രോളിന്റെ അപകടം വ്യക്തമാക്കുന്നുണ്ട്. ഹാർട്ട് അറ്റാക്കുമായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടവരിൽഏറ്റവും പ്രധാനഘടകമായി കണ്ടെത്തിയ ആപത്ഘടകം(88.3 ശതമാനം) വർധിച്ച കൊളസ്ട്രോളായിരുന്നു.
കൊഴുപ്പ് മൂന്നുതരം
കൊഴുപ്പിനെ മൂന്നായി തിരിക്കാം. അപൂരിത കൊഴുപ്പുകൾ, പൂരിതകൊഴുപ്പുകൾ, ട്രാൻസ്ഫാറ്റുകൾ. ഇതിൽ ബഹു, ഏക അപൂരിത കൊഴുപ്പുകൾ അപകടകാരികളല്ല. എന്നാൽ പൂരിത കൊഴുപ്പുകൾ അപകടകാരികളാകുന്നു. ഇതിൽ ഏറ്റവും അപകടകാരി ട്രാൻസ്ഫാറ്റുകളാണ്. രാസപ്രവർത്തനത്തിലൂടെ കട്ടിയാക്കപ്പെട്ട ഇത്തരം കൊഴുപ്പുകൾ ബേക്കറി പലഹാരങ്ങളിലും പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണകളിലും അധികമാണ്.
കൊളസ്ട്രോൾ ആവശ്യമാണ്, പക്ഷേ
വില്ലനായി മുദ്രകുത്തപ്പെടുന്ന കൊളസ്ട്രോൾ നമ്മുടെ ശരീരത്തിന് ഏറെ ഉപകാരപ്രദമായ ഘടകമാണെന്നുകൂടി ഓർമ്മിക്കണം. ജീവപ്രധാനമായ ഹോർമോണുകളുടെ ഉത്പാദനം, കോശനിർമ്മിതി, മസ്തിഷ്കത്തിലെ കോശങ്ങളുടെ പ്രവർത്തനം, കോശങ്ങളിലെ ജലാംശത്തിന്റെ സംരക്ഷകൻ ഇങ്ങനെ നിരവധി സദ്കർമ്മങ്ങൾക്ക് അത് അവിഭാജ്യ ഘടകം തന്നെ. എന്നാൽ അധികമായാൽ അമൃതും വിഷമെന്ന് പറയുന്നതുപോലെ അളവ് ക്രമാതീതമാകുമ്പോഴാണ് പ്രശ്നം ഗുരുതരമാകുന്നത്.
സുരക്ഷിത നിലകൾ
1. ആകെ കൊളസ്ട്രോൾ 200 ൽ താഴെയാണെങ്കിൽ
2. എൽ.ഡി.എൽ.കൊളസ്ട്രോൾ 100 ൽ താഴെയാണെങ്കിൽ
3. എച്ച്.ഡി.എൽ. കൊളസ്ട്രോൾ 60 ൽ കൂടുതൽ ആണെങ്കിൽ
4. ട്രെെഗ്ലിസറെെഡ് അളവ് 1
Read More in Health
Related Stories
നാട്ടറിവ് (വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ)
3 years, 11 months Ago
യെല്ലോ ഫംഗസ് എന്നാല്‍ എന്ത് ?
3 years, 10 months Ago
ഉപ്പ് നിസാരക്കാരനല്ല
3 years, 11 months Ago
കാര്‍ഡിയാക് അറസ്റ്റ്. അറിയേണ്ട ചിലത്...
3 years, 9 months Ago
അവയവദാനം സമഗ്ര പ്രോട്ടോക്കോൾ രൂപവത്കരിക്കും -മന്ത്രി വീണാ ജോർജ്
2 years, 7 months Ago
ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം
2 years, 10 months Ago
സൈകോവ് ഡി വാക്സിന് അനുമതി; സൂചി കൊണ്ട് കുത്തിവയ്പ്പില്ല
3 years, 7 months Ago
Comments