രാജ്യത്ത് ഏകീകൃത ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി കാര്‍ഡ്
4 years, 10 months Ago | 788 Views
ഏകീകൃത ഡിജിറ്റല്‍ ആരോഗ്യസംവിധാനത്തിന് തുടക്കം കുറിച്ച് ഇന്ത്യ. പദ്ധതിയനുസരിച്ച് ഓരോ ഇന്ത്യന്‍ പൗരനും ഹെല്‍ത്ത് ഐഡി കാര്‍ഡ് ലഭിക്കും. ആ വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ വിവരങ്ങളും ഹെല്‍ത്ത് ഐഡി കാര്‍ഡില്‍ ലഭ്യമായിരിക്കും.
14 അക്ക തിരിച്ചറിയല്‍ നമ്പറിലൂടെ വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചുവെക്കുകയാണ് ഈ പദ്ധതി പ്രകാരമുള്ളത് .
എല്ലാ പൗരന്മാര്ക്കും 14 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പറും, പിഎച്ച്ആര്‍ അഡ്രസ്സും ലഭ്യമാകും. ഓരോ പൗരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കും. ഇതുവഴി സാര്‍വത്രിക ആരോഗ്യപരിരക്ഷ, ചികിത്സാസഹായങ്ങള്‍ എന്നിവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കഴിയും. കണ്‍സെന്റ് മാനേജ്മെന്റിന് വേണ്ടിയാണ് പിഎച്ച്ആര്‍ അഡ്രസ്സ്.
ഓരോരുത്തര്‍ക്കും ഹെല്‍ത്ത് ഐഡി വെബ് പോര്‍ട്ടലില്‍ പോയി സ്വയം രജിസ്റ്റര്‍ ചെയ്യുകയോ, ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് എബിഡിഎം ഹെല്‍ത്ത് റെക്കോഡ്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ ഐഡി രജിസ്റ്റര്‍ ചെയ്യാം.
മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയവ ഉപയോഗിച്ച് ഗുണഭോക്താവിന്റെ ആരോഗ്യവിവരങ്ങള്‍ https://healthid.ndhm.gov.in/ എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. https://healthid.ndhm.gov.in/ വെബ്സൈറ്റ് സന്ദര്‍ശിക്കാം .
Read More in Health
Related Stories
വൃത്തിയുള്ള ഭക്ഷണമല്ലെങ്കിൽ നോറോ വൈറസ് പകരാൻ സാധ്യത; ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്
4 years, 2 months Ago
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഓറഞ്ച്
4 years, 6 months Ago
മാറുന്ന ഭക്ഷണ രീതി
5 years, 1 month Ago
ആന്റിജൻ ടെസ്റ്റ് ഇനി വീട്ടിൽ : സ്വയം ചെയ്യാം
5 years, 2 months Ago
കോവിഡിനൊപ്പം നിപയും: ആരോഗ്യവകുപ്പിന് വെല്ലുവിളി
4 years, 11 months Ago
Comments