ആസ്റ്റർ മെഡ്‌സിറ്റിയിൽ 'ജനനീയം - സൗജന്യ ഫീറ്റൽ സ്കാൻ' പദ്ധതി ആരംഭിച്ചു
12 hours, 52 minutes Ago | 6 Views
ഗർഭസ്ഥശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വിപുലമായ പ്രസവപൂർവ്വ രോഗനിർണയം, ഗർഭസ്ഥ ശിശുക്കളുടെ നിരീക്ഷണം, അമ്മയ്ക്കും കുഞ്ഞിനും വിദഗ്ദ്ധ പരിചരണം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ കേന്ദ്രം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്ക് അത്യന്താപേക്ഷിതമായ ഫീറ്റൽ സ്കാനിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ സ്കാൻ' പദ്ധതിയുടെ ഡിജിറ്റൽ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു.
"സ്വകാര്യ ആശുപത്രികളിൽ വിജയകരമായി നടക്കുന്ന നല്ല പദ്ധതികൾ സർക്കാർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കും. ആസ്റ്റർ മെഡ്‌സിറ്റിയിലെ സെന്റർ ഫോർ ഫീറ്റൽ മെഡിസിനിൽ തുടക്കം കുറിച്ച 'ജനനീയം' പദ്ധതി അത്തരത്തിൽ ഒന്നാണ്. ഭാവിയിൽ, അമ്മമാർക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള അവസരം ഒരുക്കുന്നതിലൂടെ ആരോഗ്യ രംഗത്ത് വലിയൊരു നേട്ടമാണ് കൈവരിക്കുന്നത്,"
'ജനനീയം' പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് നിർദ്ദേശിക്കുന്ന രോഗികൾക്ക് ദിവസേന അഞ്ച് സൗജന്യ സ്കാനിംഗുകൾ ലഭ്യമാക്കും. അനോമലി സ്കാൻ, 3ഡി/4ഡി ഫീറ്റൽ വിലയിരുത്തൽ, ഫീറ്റൽ എക്കോകാർഡിയോഗ്രാഫി, ഫീറ്റൽ ന്യൂറോസണോഗ്രാം എന്നിവ ഉൾപ്പെടെയുള്ള പരിശോധനകളും, രണ്ടാമതൊരു വിദഗ്ദ്ധാഭിപ്രായം ആവശ്യമായി വരുന്ന കേസുകളും പൂർണ്ണമായും സൗജന്യമായിരിക്കും.
Read More in Health
Related Stories
കരളിനെ സംരക്ഷിക്കാന്‍ മികച്ച ഫുഡുകള്‍
4 years, 8 months Ago
സ്ട്രോക്ക്: ഓൺലൈൻ ഫിസിയോതെറപ്പിക്ക് ഇനി പ്രത്യേക ഗ്ലൗസ്
4 years, 4 months Ago
കോവിഡ് ലക്ഷണമില്ലാത്തവര്‍ 7 ദിവസത്തിനുശേഷം ജോലിക്കെത്തണം
4 years, 11 months Ago
കുഞ്ഞുങ്ങളെ ഉറങ്ങാൻ വിടുക
5 years, 3 months Ago
നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
4 years, 3 months Ago
Comments