ഹൃദയാരോഗ്യം കാക്കാൻ കാപ്പി, ദിവസവും രണ്ടുമുതൽ അഞ്ചുകപ്പുവരെ കുടിക്കുന്നത് സുരക്ഷിതം
1 month, 2 weeks Ago | 149 Views
ഹൃദയാരോഗ്യത്തിന് കാപ്പി ഗുണംചെയ്യുമെന്നും ദിവസവും രണ്ടുമുതൽ അഞ്ചു കപ്പുവരെ (എട്ട് ഔൺസ്) കാപ്പി കുടിക്കുന്നത് സുരക്ഷിതമാണെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ.എച്ച്.എ.). സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠന അവലോകനത്തിലാണ് ഇക്കാര്യം പറയുന്നത്.
മിതമായ അളവിൽ കാപ്പി കുടിക്കുന്ന, ആരോഗ്യമുള്ള മുതിർന്നവരിൽ കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, രക്താതിസമ്മർദം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് പഠനം പറയുന്നു. ഏകദേശം 400 മില്ലിഗ്രാംവരെ കഫീൻ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കില്ലെന്നാണ് വിവിധ പഠനങ്ങളുടെ അവലോകനത്തിൽ കണ്ടെത്തിയത്.
ഫിൽട്ടർ കാപ്പികൾക്കും ഇൻസ്റ്റന്റ് കാപ്പികൾക്കുമാണ് ആരോഗ്യഗുണങ്ങൾ സംബന്ധിച്ച തെളിവുകളുള്ളത്. ഫിൽട്ടർ ചെയ്യാത്ത കാപ്പികളിൽ ചീത്ത കൊളസ്‌ട്രോൾ (എൽ.ഡി.എൽ.) ഉയർത്താൻ സാധ്യതയുള്ള ‘ഡെറ്റർപീൻ’ സംയുക്തങ്ങൾ കൂടുതലായിരിക്കും. എനർജി ഡ്രിങ്കുകൾക്ക് ഈ കണ്ടെത്തലുകൾ ബാധകമല്ലെന്നും അവയിലെ ഉയർന്ന കഫീന്റെ സാന്നിധ്യവും മറ്റു ഘടകങ്ങളും രക്തസമ്മർദം ഉയരാനും ഹൃയമിടിപ്പിന്റെ ക്രമംതെറ്റാനുമിടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കഫീനോടുള്ള ശരീരത്തിന്റെ പ്രതികരണം ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ ഗർഭിണികൾ, ഹൃദ്രോഗം നേരത്തേയുള്ളവർ തുടങ്ങിയവരൊക്കെ ഡോക്ടറുടെ നിർദേശപ്രകാരമേ കാപ്പിയുടെ അളവ് നിശ്ചയിക്കാവൂ എന്നും എ.എച്ച്.എ. പറഞ്ഞു.
Read More in Health
Related Stories
തുളസിയുടെ പത്ത് ഔഷധ ഗുണങ്ങളറിയാം
5 years, 1 month Ago
നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
4 years, 3 months Ago
നെയ്യ് തുടർച്ചയായി ഡയറ്റിൽ ഉൾപ്പെടുത്താമോ? വ്യക്തമാക്കി ന്യൂട്രീഷനിസ്റ്റ്.
4 years, 3 months Ago
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്കാരം
4 years, 5 months Ago
ടെെപ്പ് 2 പ്രമേഹത്തെ അകറ്റാന്‍ വ്യായാമം ശീലമാക്കൂ
5 years, 4 months Ago
Comments