Tuesday, March 31, 2026 Thiruvananthapuram

പ്രളയ്’ മിസൈൽ പരീക്ഷണം വിജയം

banner

4 years, 3 months Ago | 1026 Views

കരയിൽനിന്നു കരയിലേക്കു തൊടുക്കുന്ന ‘പ്രളയ്’ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആർ‍.ഡി.ഒ) വികസിപ്പിച്ച മിസൈൽ ഒഡീഷ  തീരത്തു നിന്നുമാണ്  വിക്ഷേപിച്ചത്. കൃത്യമായി ലക്ഷ്യം തകർത്ത മിസൈലിന്റെ ആദ്യ പരീക്ഷണം പൂർണ വിജയമാണെന്നു പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ലക്ഷ്യത്തിലേക്ക് അയച്ച് നിശ്ചിത ദൂരം പോയ ശേഷം ദിശമാറ്റാനും ഇന്റർസെപ്‌റ്റർ മിസൈലുകളെ തകർക്കാനും പ്രളയ് മിസൈലിന് കഴിയും.  പൃഥ്വി ഡിഫൻസ് വെഹിക്കിളിനെ അടിസ്ഥാനമാക്കിയാണ് പ്രളയ് പ്രവർത്തിക്കുന്നത്.   350 – 500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് 500 – 1000 കിലോ ആയുധങ്ങൾ വഹിക്കാനാവും. മിസൈൽ വികസിപ്പിക്കാൻ പ്രയത്നിച്ച ഡിആർഡിഒ ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.

 



Read More in Technology

Comments

Related Stories