വെസ്റ്റേൺ റെയിൽവേയിൽ 3591 അപ്രന്റിസ്

4 years, 2 months Ago | 486 Views
വെസ്റ്റേൺ റെയിൽവേയിൽ 3591 അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പർ : PRC/ WR/ 01/ 2021. മെയ് 26 മുതൽ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കണം . മുംബൈ, വഡോദര,അഹമ്മദാബാദ്, രത്ലാം, രാജ്കോട്ട്,ഭാവ്നഗർ എന്നീ ഡിവിഷനുകളിലും വിവിധ വർക്ഷോപ്പുകളിലുമാണ് അവസരം. ഒരു വർഷത്തെ പരിശീലനമായിരിക്കും നിയമപ്രകാരം അനുവദനീയമായ സ്റ്റൈപ്പൻഡ് ലഭിക്കും. വിവിധ ഡിവിഷനുകളിലെ ഒഴിവുകളുടെ വിശദവിവരങ്ങൾക്ക് Q R കോഡ് സ്കാൻ ചെയ്യുക.
ഒഴിവുള്ള ട്രേഡുകൾ : ഫിറ്റർ, വെൽഡർ,വെൽഡർ,(ജി.ആൻഡ് ഇ.) ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ), പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ്, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, പൈപ്പ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്).
യോഗ്യത : മെട്രിക്കുലേഷൻ/പത്താംക്ലാസ്, എൻ.സി.വി.ടി./ എസ്.സി.വി.ടി. അഫിലിയേറ്റ് ചെയ്ത ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. പൈപ്പ് ഫിറ്റർ ട്രേഡിൽ പ്ലംബർ ഐ.ടി.ഐ. ട്രേഡ് പരിഗണിക്കും. പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് ട്രേഡിലെ ഐ.ടി.ഐ.യാണ് പരിഗണിക്കുക. ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം : 15 - 24 വയസ്സ്. 24.06.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ് .സി / എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ് : 100 രൂപ. എസ് .സി / എസ്.ടി./ ഭിന്നശേഷി/ വനിതകൾ എന്നിവർക്ക് ഫീസില്ല. ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിങ് വഴി ഫീസടയ്ക്കാം.
തിരഞ്ഞെടുപ്പ് : മെട്രിക്കുലേഷന്റെയും ഐ.ടി.ഐ.യുടെയും മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയോ വൈവയോ ഉണ്ടായിരിക്കയില്ല.
അപേക്ഷിക്കേണ്ടവിധം : വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrc.wr.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കുമ്പോൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. അപേക്ഷകർ വ്യക്തിഗത വിവരങ്ങൾ/ ട്രേഡ്/ ആധാർ നമ്പർ/ മാർക്ക്സ്/ സി.ജി.പി.എ/ തിരഞ്ഞെടുക്കുന്ന ഡിവിഷൻ അല്ലെങ്കിൽ വർക്ഷോപ്പ്/ മറ്റ് വിവരങ്ങൾ എന്നിവ കൃത്യമായി നൽകയിരിക്കണം.
ഒരു ഡിവിഷൻ/ വർക്ക്ഷോപ്പ് മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ. അപേക്ഷിക്കുമ്പോൾ അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ ഇനി പറയുന്നു. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ മാർക്ക് ഷീറ്റ്, ജനന തീയതി തെളിയിക്കുന്നതിനുള്ള രേഖ, ഐ. ടി. ഐ മാർക്ക് ഷീറ്റ്, എൻ.സി.വി.ടി./ എസ്.സി.വി.ടി. നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (ഫോർമാറ്റ് വെബ്സൈറ്റിൽ), മറ്റ് രേഖകൾ കൂടാതെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 24
Read More in Opportunities
Related Stories
എ.ഡി.ബി. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ജനുവരി 31 വരെ
3 years, 6 months Ago
C-DIT: 18 ഒഴിവ്
4 years, 2 months Ago
നോളജ് ഇക്കോണമി മിഷൻ ഓൺലൈൻ തൊഴിൽമേളയ്ക്കു തുടക്കമായി
3 years, 6 months Ago
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ 173 ഒഴിവ്
3 years, 11 months Ago
സതേൺ റെയിൽവേയിൽ 3378 അപ്രന്റിസ്; വിജ്ഞാപനം ഉടൻ
4 years, 2 months Ago
ബി.എസ്.എഫില്‍ 269 കായികതാരങ്ങള്‍ക്ക് അവസരം
4 years Ago
എംപ്ലോയിസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍ 3000 ഒഴിവുകള്‍
3 years, 7 months Ago
Comments