Friday, April 18, 2025 Thiruvananthapuram

ദേശവിരുദ്ധ ഉള്ളടക്കങ്ങൾ കണ്ടെത്തി 22 യുട്യൂബ് ചാനലുകൾ വിലക്കി

banner

3 years Ago | 421 Views

ദേശ വിരുദ്ധ ഉള്ളടക്കങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 22 യുട്യൂബ് വാർത്താചാനലുകളും ഒരു വാർത്താ വെബ്സൈറ്റും വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം വിലക്കി. ഇതിൽ 18 എണ്ണം ഇന്ത്യൻ യുട്യൂബ് ചാനലുകളും മൂന്നെണ്ണം പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവ‌ർത്തിക്കുന്നതുമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐടി ഇന്റർമീഡിയറി ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത ശേഷം ആദ്യമായാണ് ഇന്ത്യൻ യുട്യൂബ് വാർത്താ ചാനലുകൾക്കെതിരെ നടപടി‌യുണ്ടാകുന്നത്. 3 ട്വിറ്റർ അക്കൗണ്ടുകളും ഒരു ഫെയ്സ്ബുക് അ‌ക്കൗണ്ടും നി‌രോധിച്ചിട്ടുണ്ട്. 

ദേശ സുരക്ഷ, വിദേശ നയതന്ത്ര ബന്ധം, പൊതുസമാധാനം എന്നിവയെ ബാ‌ധിക്കുന്ന തരത്തിൽ വ്യാജവാർത്തകൾ പ്രച‌രിപ്പിക്കാനും സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കാനും ശ്രമിച്ചതിനാണു നടപടി. 

എആർപി ന്യൂസ്, എഒപി ന്യൂസ്, എൽഡിസി ന്യൂസ്, സർക്കാരിബാബു, എസ്എസ് സോൺ ഹിന്ദി, സ്മാർട്ട് ന്യൂസ്, ന്യൂസ് 23 ഹിന്ദി, കിസാൻ ടോക്, ഓൺലൈൻ ഖബർ തുടങ്ങിയ ഇന്ത്യൻ യുട്യൂബ് ചാനലുകൾ നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. പാ‌ക്കിസ്ഥാൻ കേന്ദ്രമായ ‘ദുനിയാ മേരി ആഗെ’ എന്ന ‌വാർത്താ വെബ്‌സൈറ്റും ഇവരുടെ യുട്യൂബ് ചാനലും നിരോ‌ധിച്ചിട്ടുണ്ട്. 2021 ഡിസംബർ മുതൽ 78 യുട്യൂബ് വാർത്താ ചാനലുകളും ഒട്ടേറെ സമൂ‌ഹമാധ്യമ അക്കൗണ്ടുകളും നിരോധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 



Read More in India

Comments