ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു.
5 years, 5 months Ago | 500 Views
ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസ്സായിരുന്നു. കോവിഡ് ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച്ച പുലർച്ചെയാണ് മരണം. രാജ്യത്തെ പ്രമുഖ നിയമജ്ഞരിലൊരാലാണ് സൊറാബ്‌ജി. 1971ൽ മുംബൈ ഹൈക്കോടതിയിൽ അഭിഭാഷകനായാണ് തുടക്കം. 1977 മുതൽ 1980 വരെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായി സേവനമനുഷ്ഠിച്ചു. 1989 ഡിസംബർ 9 മുതൽ 1990 ഡിസംബർ 2 വരെയും, 1998 ഏപ്രിൽ 7 മുതൽ 2004 വരെയും ഇന്ത്യയുടെ അറ്റോർണി ജനറലായിരുന്നു. നിയമമേഖലയ്ക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി 2002ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു.
Read More in India
Related Stories
രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിന്‍ പോര്‍ട്ടല്‍ വഴി.
4 years, 1 month Ago
ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ആദ്യ വനിതാ കമാന്റിങ് ഓഫീസറായി വൈശാലി എസ് ഹിവാസ് ചുമതലയേറ്റു
5 years, 5 months Ago
ഗഗൻയാൻ മിഷൻ : മൂന്ന് ദിവസം ബഹിരാകാശത്ത്, ദൗത്യം നയിക്കാൻ മലയാളി
2 years, 7 months Ago
രാഷ്ട്രസേവനത്തിന്റെ 69 വര്‍ഷങ്ങള്‍ പിന്നിട്ട് ഭാരത് സേവക് സമാജ്
5 years, 1 month Ago
കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്; ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് അഭിലാഷ ബറാക്
4 years, 4 months Ago
Comments