തമിഴ്‌നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ
4 years, 8 months Ago | 718 Views
തമിഴ്‌നാട്ടിൽ ഉടനീളമുള്ള 11 പുതിയ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.
ഏകദേശം 4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. ഇതിൽ 2145 കോടി രൂപ കേന്ദ്ര ഗവൺമെന്റും ബാക്കി തുക തമിഴ്നാട് ഗവൺമെന്റുമാണ് നൽകിയത്. വൈരുദ് നഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ,നാഗപട്ടണം, ഡിണ്ടിഗൽ, കൽകുറിച്ചി, അരിയല്ലൂർ, രാമനാഥ പുരം , കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്.
രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും താങ്ങാനാവുന്ന മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന് അനുസൃതമായാണ് ഈ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. 1450 സീറ്റുകളുടെ ക്യുമുലേറ്റിവ് കപ്പാസിറ്റിയുള്ള പുതിയ മെഡിക്കൽ കോളേജുകൾ, 'നിലവിലുള്ള ജില്ലാ/ റഫറൽ ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കൽ' എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിലാണ് സ്ഥാപിക്കുന്നത്. പദ്ധതി പ്രകാരം, ഗവൺമെന്റ് അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്.
Read More in India
Related Stories
വീരചക്ര ഏറ്റുവാങ്ങി അഭിനന്ദൻ വർധമാൻ
4 years, 10 months Ago
സ്വതന്ത്ര സമുദ്രപാത ആവശ്യം: യുഎൻ രക്ഷാസമിതിയിൽ മോദി
5 years, 1 month Ago
കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായി രാജീവ് ചന്ദ്രശേഖര്‍ സത്യപ്രതിജ്ഞ ചെയ്തു.
5 years, 2 months Ago
ഏക വരുമാനക്കാർ കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്രം
5 years, 4 months Ago
താഷി യാങ്ഗോം: ഈ സീസണില്‍ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
5 years, 4 months Ago
ഇന്റര്‍നെറ്റ് ഇല്ലാതെ പിഎഫ് ബാലന്‍സ് പരിശോധിക്കാം
4 years, 8 months Ago
Comments