രാജ്യത്ത് ആദ്യമായി സ്കൂൾ അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു; കേന്ദ്ര റിപ്പോർട്ട്
2 months, 4 weeks Ago | 225 Views
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി മൊത്തം അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ. രാജ്യത്തുടനീളമുള്ള 14.67 ലക്ഷം സ്കൂളുകളിലായി 24.72 കോടി വിദ്യാർഥികളും 1.03 കോടിയിലധികം അധ്യാപകരും ഉണ്ടെന്നാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് (PGI 2.0), ജില്ലകൾക്കായുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് (PGI-D 2025-26) എന്നീ രണ്ട് റിപ്പോർട്ടുകളിലാണ് ഈ വിവരങ്ങളുള്ളത്. സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം എത്രത്തോളം ഫലപ്രദമായാണ് പ്രവർത്തിക്കുന്നത് എന്ന് വിലയിരുത്തുന്നതിനായി 'യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ്' (UDISE+), മറ്റ് സർക്കാർ പോർട്ടലുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഈ റിപ്പോർട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.
Read More in India
Related Stories
ഡിസംബറില് മാത്രം യു പി ഐ വഴി നടത്തിയത് എട്ട് ലക്ഷം കോടി രൂപയുടെ ഇടപാടുകള്
4 years, 9 months Ago
എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് ആലോചനയിൽ
4 years, 7 months Ago
ജിഎസ്ടി കൂട്ടി: തുണിത്തരങ്ങൾക്കും ചെരുപ്പിനും ജനുവരി മുതൽ വിലകൂടും
4 years, 10 months Ago
ചെങ്കോട്ടയിൽ പതാകയുയർത്തി പ്രധാനമന്ത്രി; നെഹ്റുവിനെയും പട്ടേലിനെയും അനുസ്മരിച്ചു
5 years, 1 month Ago
ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് വൈകും, 75 വര്ഷത്തിനിടെ ഇങ്ങനെ ആദ്യം
4 years, 8 months Ago
സേനകൾക്ക് ആദരവായി സിന്ദൂർ വനം!
1 year, 4 months Ago
കാറിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കേന്ദ്രം കരട് മാർഗരേഖ ഇറക്കുന്നു
4 years, 8 months Ago
Comments