വണ്ടികൾ ഇനി E100 ഇന്ധനത്തിൽ പറപറക്കും; 100 ശതമാനം എഥനോളിന് അനുമതി നൽകി കേന്ദ്ര സർക്കാർ
4 months, 3 weeks Ago | 201 Views
ഫ്ളെക്സ് ഫ്യൂവൽ വാഹനങ്ങൾക്കായി പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക് നിർമാതാക്കൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങാമെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ജൂൺ 12-നാണ് ഇ 100 ഇന്ധനം ഉപയോഗിക്കുന്ന ചട്ടങ്ങളിൽ മന്ത്രി ഒപ്പുവെച്ചത്. അടുത്തിടെ 85 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അവതരിപ്പിച്ചിരുന്നു. എഥനോൾ വ്യാപകമാക്കുന്നത് കരിമ്പുകർഷകർക്കും ഗുണകരമാകും. എന്നാൽ, ഉത്പാദനത്തിന് അരി വിട്ടുനൽകേണ്ടിവരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
നിലവിൽ അസംസ്കൃത എണ്ണ ഇറക്കുമതിയിൽ ഒരു ലക്ഷം കോടിയിലധികം ലാഭംനേടാൻ കഴിഞ്ഞെന്നും കർഷകർക്ക് ഏകദേശം 80,000 കോടിയുടെ വരുമാനമുണ്ടാക്കാനായതായും മന്ത്രി വ്യക്തമാക്കി.
എഥനോൾ നിർമാണം
കരിമ്പ്, ചോളം, നെല്ല്, മരച്ചീനി എന്നിവ ഉപയോഗിച്ചാണ് എഥനോൾ നിർമിക്കുന്നത്.
കരിമ്പ്, ചോളം, നെല്ല്, മരച്ചീനി എന്നിവ ഉപയോഗിച്ചാണ് എഥനോൾ നിർമിക്കുന്നത്.
* അരി നൽകുന്നത് 23.20 രൂപയ്ക്ക്*
* എഥനോൾ ഉത്പാദനത്തിനായി എഫ്.സി.ഐ. അരി നൽകുന്നത് കിലോഗ്രാമിന് 23.20 രൂപയ്ക്ക്.
* എ.പി.എൽ. കാർഡുടമകൾക്ക് കേന്ദ്രം അരി കിലോഗ്രാമിന് 8.30 രൂപയ്ക്കാണ് നൽകുന്നത്. എന്നാൽ, ഉത്സവകാലങ്ങളിൽ അനുവദിക്കുന്ന അധിക അരിക്ക് കിലോഗ്രാമിന് 23.20 രൂപ ഈടാക്കും.
Read More in India
Related Stories
50 പൈസ മുടക്കിയാൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ റെയിൽവേ
4 years, 4 months Ago
ഇഡി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം; 60% തസ്തികകൾ ഉയർത്തി
4 months, 2 weeks Ago
കല്‍ക്കരി ഖനിത്തൊഴിലാളികളുടെ ദിനം -മെയ് 4
5 years, 6 months Ago
പോസ്റ്റ് ഓഫിസുകളിൽ കോര്‍ ബാങ്കിങ് സൗകര്യം
4 years, 9 months Ago
കോള്‍ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിക്കണമെന്ന് ടെലികോം കമ്പനികളോട് സര്‍ക്കാര്‍
4 years, 10 months Ago
Comments