തിരിച്ചടവില്ലാതെ പി.എഫ് നിക്ഷേപം പിൻവലിക്കാം
4 years, 9 months Ago | 459 Views
കൊവിഡ് രണ്ടാം തരംഗത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അംഗങ്ങൾക്ക് ആശ്വാസമേകി നിക്ഷേപ തുകയിൽ നിന്ന് മുൻകൂറായി പണം പിൻവലിക്കാൻ എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) പ്രത്യേക അനുമതി നൽകി.
മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുക അല്ലെങ്കിൽ ഇ.പി.എഫ് നിക്ഷേപത്തിന്റെ 75 ശതമാനം രണ്ടിൽ ഏതാണ് കുറവ് അത്രയും പണം പിൻവലിക്കാം. ഇതിലും കുറഞ്ഞ തുക പിൻവലിക്കാനുള്ള അപേക്ഷയും സ്വീകരിക്കും.
കൊവിഡ് പാക്കേജിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് (പി.എം.ജി.കെ.വൈ) കീഴിൽ കഴിഞ്ഞ വർഷവും തിരിച്ചടവില്ലാത്ത പിൻവലിക്കലിന് ഇ.പി.എഫ്.ഒ അനുമതി നൽകിയിരുന്നു. അന്ന് തുക പിൻവലിച്ചവർക്കും അവസരം വിനിയോഗിക്കാം. 2020ൽ കൊവിഡ് വ്യാപനമുണ്ടായ സമയത്ത് പാക്കേജിന് കീഴിൽ 76.31 ലക്ഷം അപേക്ഷകളിൽ 18,698.15 കോടി രൂപ വിതരണം ചെയ്തു.
കെ.വൈ.സി ചട്ടങ്ങൾ പൂർത്തിയാക്കിയ അംഗങ്ങൾക്ക് ഓട്ടോമോഡ് സെറ്റിൽമെന്റ് വഴി മൂന്നു ദിവസത്തിനകം പണം ലഭിക്കും. അല്ലാത്തവർക്ക് പരമാവധി 20 ദിവസമാണ് തുക ലഭിക്കാനുള്ള സമയം.
Read More in India
Related Stories
ഇ.പി.എഫ്. പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് നൽകണം.
4 years, 4 months Ago
സുരക്ഷാ ഭീഷണി: 54 ചൈനീസ് ആപ്പുകള്‍കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
4 years, 1 month Ago
ഡിജിറ്റൽ പണമിടപാടുകൾക്കായി ഇനി 'ഇ റുപ്പി',
4 years, 7 months Ago
ദക്ഷിണേന്ത്യയില്‍ ആദ്യമായി ഗ്രീന്‍ പ്ലാറ്റിനം സര്ട്ടിഫിക്കേഷന് സ്വന്തമാക്കി കിംസ്
4 years, 7 months Ago
Comments