Friday, April 18, 2025 Thiruvananthapuram

മിന്നലാകാൻ ബുള്ളറ്റ് ട്രെയിൻ

banner

10 months, 4 weeks Ago | 63 Views

ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിമറിക്കാനാകുന്ന മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാസമയം രണ്ട് മണിക്കൂറായി കുറയുന്ന പദ്ധതി 2026ൽ പൂർത്തിയാകുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നത്.

 

320 കിലോമീറ്റർ വേഗതയിലാകും മുംബൈ - അഹമ്മദാബാദ് ഇടനാഴിയിൽ ജാപ്പനീസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക. നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നതിനിടെ നിർണായക വിവരങ്ങൾ പങ്കുവച്ച് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ (എൻഎച്ച്എസ്ആർസിഎൽ) രംഗത്തുവന്നു.

 

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 21 കിലോമീറ്റർ തുരങ്കത്തിന്റെ 16 കിലോമീറ്റർ ഭാഗത്തെ കോൺക്രീറ്റ് ഭാഗങ്ങളിലെ കാസ്റ്റിങ് പ്രവർത്തനങ്ങൾ ആരംഭിച്ചതായി എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു. ബാന്ദ്ര കുർള കോംപ്ലക്‌സിനും ശിൽഫതയ്ക്കും ഇടയിലുള്ള 76,940 ഭാഗങ്ങൾ കാസ്റ്റിങ് ചെയ്യും. പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിൻ്റെ 16 കിലോമീറ്റർ ഭാഗം മൂന്ന് ടണൽ ബോറിങ് മെഷീനുകൾ (ടിബിഎം) ഉപയോഗിച്ചാണ് തുരക്കുന്നത്. ബാക്കിയുള്ള 5 കിലോമീറ്റർ ഓസ്ട്രിയൻ ടണലിങ് രീതി ഉപയോഗിച്ച് നിർമിക്കും.



Read More in India

Comments

Related Stories