പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 അവശ്യ മരുന്നുകളുടെ വില ഉയരും; ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
4 years, 6 months Ago | 671 Views
രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വില വര്‍ധിക്കും. ഈ കലണ്ടര്‍ വര്‍ഷം മുതല്‍ വോള്‍സേല്‍ പ്രൈസ് ഇന്‍ഡെക്സ് 10.7 ശതമാനം വര്‍ധിപ്പിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രെെസിംഗ് അതോറിറ്റി തീരുമാനിച്ചു. ഇത് പ്രകാരം അടിയന്തര മരുന്നുകളുടെ ദേശീയ പട്ടികയിലുള്ള 800 മരുന്നുകളുടെ വില 10.7 ശതമാനം ഉയരും. ഏപ്രില്‍ ഒന്ന് മുതലായിരിക്കും വില വര്‍ധനവ്.
പനി, ഇന്ഫെക്ഷന്, ഹൃദയ സംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം, ത്വക് രോഗങ്ങള്‍, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. ഇവയ്ക്ക് നല്കുന്ന മരുന്നുകളായ paracetamol, phenobarbitone, phenytoin sodium, azithromycin, ciprofloxacin, hydrochloride, metronidazole എന്നിവയ്ക്ക് വില കൂടും. അവശ്യ മരുന്നുകളായതിനാല്‍ ഇവയുടെ വില വര്‍ധിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ കൊവിഡ് മഹാമാരിയുടെ സമയത്ത് ഇവയ്ക്ക് ആവശ്യം കൂടിയ സാഹചര്യത്തിലാണ് വില വര്‍ധനവിന് കേന്ദ്രം അനുമതി നല്‍കിയത്.
Read More in India
Related Stories
വരുന്നൂ റെയിൽവേയുടെ വിനോദസഞ്ചാര തീവണ്ടി, ഇനി ട്രെയിനിൽ ട്രിപ്പടിക്കാം
4 years, 10 months Ago
തലൈവർ രജിനികാന്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
5 years, 6 months Ago
13 നഗരങ്ങളില്‍ 5ജി സേവനം ഉടനെ ആരംഭിക്കും
4 years, 9 months Ago
അസം റൈഫിൾസിലെ ഏക മലയാളി വനിത, കാശ്മീർ താഴ്വര കാക്കാൻ കായംകുളത്തെ ആതിര
5 years, 2 months Ago
കംപ്യൂട്ടറിൽ കയറി പണം തട്ടും ‘ഡയവോൾ’ വൈറസിനെതിരേ മുന്നറിയിപ്പ്
4 years, 9 months Ago
രാജ്യത്ത് ഐടി നിയമം 2021 പ്രാബല്യത്തിൽ; നിലപാടറിയിക്കാതെ ട്വിറ്റർ
5 years, 4 months Ago
ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്, പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം
5 years, 2 months Ago
Comments