ശക്തമായ സൗരവാതക പ്രവാഹം ഭൂമിയിലേക്ക്, ആകാശത്ത് വര്‍ണക്കാഴ്ച
3 years, 8 months Ago | 626 Views
സൂര്യന്റെ ഉപരിതലത്തില്‍ വീണ്ടും പൊട്ടിത്തെറി സംഭവിച്ചതിനെത്തുടര്‍ന്ന് സൗരവാതകങ്ങളുടെ ശക്തമായ പ്രവാഹം ഭൂമിക്കുനേരെ വരുന്നതായി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ബഹിരാകാശ ഗവേഷണകേന്ദ്രമാണ് ഇതേക്കുറിച്ച് മുന്നറിപ്പ് പുറപ്പെടുവിച്ചത്.
ഊര്‍ജത്തിന്റെയും പ്ളാസ്മയുടെയും അതിശക്തമായ പ്രവാഹവും ഈ പൊട്ടിത്തെറിയുടെ ഭാഗമായി ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇത് ഭൂമിയില്‍ അസാധാരണമായ ഒറോറ പ്രകാശ വീചികള്‍ പ്രത്യക്ഷപ്പെടുന്നതിന് ഇടയാകും. സാധാരണ കാണുന്നതിനേക്കാള്‍ താഴ്ന്ന നിലയിലായിരിക്കും ഇത് കാണപ്പെടുക.
സൂര്യനില്‍ ആകെ 17 പൊട്ടിത്തെറികളാണ് നാസയുടെ നിരീക്ഷണ കേന്ദ്രങ്ങള്‍ പകര്‍ത്തിയത്. ഇതില്‍ രണ്ടെണ്ണമെങ്കിലും ഭൂമിയ്ക്ക് നേരെയാണ് വരുന്നത്.
സ്ഫോടനത്തില്‍ സൂര്യന്റെ ഉപരിതലത്തിലെ 12975, 12976 എന്നീ മേഖലകളില്‍നിന്ന് മാര്‍ച്ച് 28-നാണ് കോറോണല്‍ മാസ് ഇജക്ഷന്‍സ് (സിഎംഇ) എന്നറിയപ്പെടുന്ന ലക്ഷം കോടി ടണ്‍ ഭാരമുള്ള ചൂടുകൂടിയ ദ്രവ്യം പുറപ്പെട്ടത്.
ഇത് ഭൂമിയിലെത്തിയാല്‍ ജിയോ മാഗ്നറ്റിക് സ്റ്റോം എന്നറിയപ്പെടുന്ന കാന്തിക വലയം സൃഷ്ടിക്കപ്പെടുന്നതിനിടയാക്കും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് ഇത് പ്രതീക്ഷിക്കുന്നത്.
ജിയോ മാഗ്നറ്റിക് സ്റ്റോം ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളിലെ ഇലക്ട്രോണിക്, ശബ്ദതരംഗ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെയും ഭൂമിയിലെ ചില സാങ്കേതിക സംവിധാനങ്ങളേയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. എങ്കിലും ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന അപകടം ഒന്നും ഇതിനില്ല.
നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററിയും, സോളാര്‍ ആന്റ് ഹീലിയേസ്ഫെറിക് ഓബ്സര്വേറ്ററിയുമാണ് കോറോണല്‍ മാസ് ഇജക്ഷന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്.
Read More in Technology
Related Stories
ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് പുതിയ ഇടം; എന്താണ് ക്ലബ്ഹൗസ്?
4 years, 6 months Ago
മൈക്രോസോഫ്റ്റ് വിന്‍ഡോസ് 11 പുറത്തിറക്കി
4 years, 6 months Ago
ഫീച്ചര്‍ ഫോണിലൂടെയും യുപിഐ പണമിടപാട്: UPI 123PAY ആരംഭിച്ചു
3 years, 9 months Ago
ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജി.ഐ. സാറ്റ് ഈ മാസം 28 ന്
4 years, 9 months Ago
ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ 2 ; കണ്ടെത്തിയത് തദ്ദേശീയ സ്പെക്ട്രോമീറ്റർ
4 years, 4 months Ago
Comments