ഇന്ത്യന് വ്യോമസേനക്ക് ചരിത്ര നേട്ടം; ലോകത്തിലെ ഏറ്റവും വലിയ മൊബൈല് എയര് ട്രാഫിക് കണ്ട്രോള് ടവര് ലഡാക്കില് സ്ഥാപിച്ചു.
.jpg)
3 years, 8 months Ago | 341 Views
ലോകത്തിലെ ഏറ്റവും വലിയ മൊബൈല് എയര് ട്രാഫിക് കണ്ട്രോള് ടവര് ലഡാക്കില് സ്ഥാപിച്ച് ഇന്ത്യന് വ്യോമസേന. കിഴക്കന് ലഡാക്കില് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രവര്ത്തനം നിയന്ത്രിക്കാന് സഹായകമാകുന്നതാണ് സംവിധാനം.
ശത്രുക്കളുടെ കടന്നാക്രമണം നേരിടാനുള്ള പോര്ട്ടബിള് എയര് ഡിഫന്സ് മിസൈലുകളും വ്യോമസേന നേരത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ യുദ്ധവിമാനങ്ങളായ റഫാല്, മിഗ്-29 എന്നിവയും ലഡാക്കില് വിന്യസിച്ചിട്ടുണ്ട്. ലഡാക്കിന് പുറമെ ഇന്ത്യ-ചൈന നിയന്ത്രണരേഖയില് നിന്ന് വളരെ അടുത്ത പ്രദേശങ്ങളായ ദൗലത്ത് ബെഗ് ഒല്ദി, ഫുക്ചെ, നയോമ എന്നിവിടങ്ങളിലും വ്യോമപരിധി വികസിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളും വ്യോമസേന ആസൂത്രണം ചെയ്യുന്നുണ്ട്.
Read More in India
Related Stories
ആധാർ വഴി വായ്പകൾ നേടാം എളുപ്പത്തിൽ
2 years, 9 months Ago
ഹിന്ദുസ്ഥാന് ലാറ്റക്സ് കേരളത്തിന് കിട്ടില്ല
2 years, 11 months Ago
തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ അന്തർവാഹിനി ഐ.എൻ.എസ്. വാഗ്ഷീർ നീറ്റിലിറക്കി
2 years, 11 months Ago
കേന്ദ്രമന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായി രാജീവ് ചന്ദ്രശേഖര് സത്യപ്രതിജ്ഞ ചെയ്തു.
3 years, 9 months Ago
സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് 5ജി സേവനം തുടങ്ങിയേക്കും.
3 years, 4 months Ago
Comments