അധ്യാപകർക്ക് UGC യോഗ്യത നിർബന്ധമാക്കി കണ്ണൂർ സർവകലാശാല: സ്വാശ്രയകോളേജ് പ്രവർത്തനം പ്രതിസന്ധിയിലേക്ക്
4 months, 2 weeks Ago | 257 Views
സ്വാശ്രയ കോളേജ് അധ്യാപകർക്കെല്ലാം യു.ജി.സി. യോഗ്യത നിർബന്ധമാക്കിയ കണ്ണൂർ സർവകലാശാലയുടെ സർക്കുലറിനെ തുടർന്ന് കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. അധ്യാപകർക്ക് യു.ജി.സി. യോഗ്യതയായ നെറ്റോ പിഎച്ച്.ഡി.യോ ഇല്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുമെന്ന ഉത്തരവ് കർശനമായി നടപ്പാക്കാനാണ് നീക്കം.
സ്വാശ്രയ കോളേജുകളിലെ ഭൂരിഭാഗം അധ്യാപകർക്കും നിശ്ചിത യോഗ്യതയില്ല. പ്ലസ് ടു ഫലം പ്രഖ്യാപിക്കാൻ ചുരുങ്ങിയ ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ. ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റേ ഉത്തരവ് ഇറങ്ങിയില്ലെങ്കിൽ വിദ്യാർഥികളുടെ പഠനസാധ്യതയെ ബാധിക്കും. മൂവായിരത്തോളം അധ്യാപരുടെ ജീവിതം വഴിമുട്ടുകയും ചെയ്യും.
കണ്ണൂർ സർവകലാശാലയിൽനിന്ന് എല്ലാ കോളേജുകളിലേക്കും അയച്ചിരിക്കുന്ന പുതിയ സർക്കുലറിൽ അധ്യാപകർക്ക് യു.ജി.സി. മാനദണ്ഡപ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കോളേജിലെ ഒരു പഠനവകുപ്പിൽ പത്തുപേർ ഉണ്ടെങ്കിൽ 10 പേർക്കും മതിയായ യോഗ്യത ഉണ്ടായിരിക്കണമെന്നാണ് സർക്കുലറിലുള്ളത്. അങ്ങനെയല്ലാത്ത പക്ഷം സ്വാഭാവികമായും ആ പഠനവകുപ്പ് വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമിന്റെ അഫിലിയേഷൻ റദ്ദാക്കപ്പെടും. അങ്ങനെ വരുമ്പോൾ ഏകജാലക സംവിധാനത്തിൽ അതത് കോളേജുകളിലെ നിർദിഷ്ട കോഴ്‌സുകൾ ലഭ്യമാകില്ല. അതിനാൽ വിദ്യാർഥികൾക്ക് ആ കോഴ്‌സ് തിരഞ്ഞെടുക്കാനും കഴിയില്ല. ഇത് സ്വാശ്രയ കോളേജുകളുടെയും ബിരുദ/പി.ജി. പ്രവേശനത്തെ പൂർണമായും ബാധിക്കും. അതിനാൽ നിലവിലുള്ള അധ്യാപകരെ താത്കാലികമായി പിരിച്ചുവിട്ടുകൊണ്ട് നെറ്റ് യോഗ്യതയുള്ളവരെ നിയമിക്കാൻ കോളേജ് മാനേജ്‌മെന്റ് നിർബന്ധിതമാകും. ഇത് സംഭവിക്കാതിരിക്കണമെങ്കിൽ ഗവർണറുടെ ഓഫീസിൽനിന്ന് അധ്യാപകർക്ക് യോഗ്യത നേടിയെടുക്കാൻ കൂടുതൽ സമയം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങണം.
Read More in Education
Related Stories
കെല്ട്രോണിന്റെ ഓണ്ലൈന്/ഹൈബ്രിഡ് പരിശീലന കോഴ്സുകള്
5 years, 4 months Ago
എഞ്ചിനീയറിംഗ് വിദ്യാര്ത്ഥികള്ക്കായി പ്രൊഡക്ട് ഡിസൈന് ആൻഡ് മാനുഫാക്ചറിംഗ് കോഴ്‌സ്
5 years, 4 months Ago
ബാങ്കുകൾ - ഇടപാടുകൾ
4 years, 9 months Ago
മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് എം.ജി. സർവകലാശാല
4 months, 2 weeks Ago
അടിമുടി മാറും പരീക്ഷകൾ; പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഡിഗ്രി സര്ട്ടിഫിക്കറ്റും നല്കണം.
4 years, 3 months Ago
Comments