Thursday, Oct. 15, 2026 Thiruvananthapuram

മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് എം.ജി. സർവകലാശാല

banner

4 months, 2 weeks Ago | 244 Views

നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി എം.ജി. സർവകലാശാല. സർവകലാശാല അസംബ്ലിഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് താരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ സാന്നിഹിതനായിരുന്നു.
 
അതത് രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും എം.ജി. സർവകലാശാല ഡോക്ടറേറ്റ് സമ്മാനിച്ചു.
 
മമ്മൂട്ടി, നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ എന്നിവർക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്), ബിരുദവും ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്സി.) ബിരുദവുമാണ് നൽകിയത്.
 
 



Read More in Education

Comments