കോവിഡ് പ്രതിരോധം: ഹീമോഗ്ലോബിന്റെ അളവ് കൂട്ടി പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം

3 years, 11 months Ago | 334 Views
കോവിഡിന്റെ ഭീതിയിലാണ് ലോകം. കോവിഡിനെ ചെറുക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ വളരെ അത്യാവശ്യമാണ്. മാരകമായ വൈറസ്സിനെതിരെ പോരാടുന്നതിനും രക്തത്തിൽ ഓക്സിജന്റെ അളവ്നിലനിർത്തുന്നതിനും ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം.അത് മൊത്തത്തിലുള്ള പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുക മാത്രമല്ല ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും. ചുവന്ന രക്താണുക്കളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഇത് ഓക്സിജൻ വഹിക്കുന്നതിനും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൊണ്ടുപോകുന്നതിനും കാരണമാകുന്നു. ശ്വാസകോശത്തിൽ നിന്ന് ശരീരത്തിലെ മറ്റെല്ലാ കോശങ്ങളിലേയ്ക്കും ടിഷ്യുകളിലേയ്ക്കും ഓക്സിജൻ കൊണ്ടുപോകുകയും അവയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട ഒരു പ്രോട്ടീനാണ്. ഈ പ്രോട്ടീന്റെ അളവ് കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ സി,ബി 12 , കോപ്പർ, വിറ്റാമിൻ എ എന്നിവയടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക.
ബീറ്റ്റൂട്ട് : ബീറ്റ്റൂട്ട് ചർമ്മത്തിനും മുടിക്കും ഉത്തമമാണ്. ബീറ്റ്റൂട്ട് ജ്യുസായോ അല്ലാതെയോ കഴിക്കുന്നത് ചുവന്ന രക്താണുക്കളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിന് ഇത് നല്ലതാണ്.
ഡാർക്ക് ചോക്ക്ലേറ്റ് : 80 ശതമാനത്തിലധികം കൊക്കോ അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ക്ലെറ്റുകൾ രക്തത്തിലെ അളവ് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഇലക്കറികൾ : പച്ചക്കറികളായ ചീര, ബ്രൊക്കോളി എന്നിവ ഇരുമ്പിന്റെ ഉറവിടമാണ്. ശരീരത്തിൽ ചുവന്ന രക്താണുക്കളുണ്ടാകാൻ ആവശ്യമായ ബി-കോമ്പ്ലെക്സ് വിറ്റാമിൻ, ഫോളിക് ആസിഡ് ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട് . രക്തത്തിൽ ഇരുമ്പ് ആഗീരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ സിയും ചീരയിൽ അടങ്ങിയിട്ടുണ്ട്. പച്ചനിറത്തിലുള്ള ഇലക്കറികളിൽ കലോറി കുറവാണ്. ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും.
ധാന്യങ്ങൾ : ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ധാന്യങ്ങൾ ഏറെ മികച്ചതാണ്. മാത്രമല്ല ശാരീരഭാരം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിലെ നാരുകളും അവശ്യ പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് ധാന്യങ്ങൾ.
Read More in Health
Related Stories
ദേശാടനക്കിളി കരയാറില്ല: പക്ഷിപ്പനി - കരുത്തും കരുതലും
4 years, 1 month Ago
ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
3 years, 10 months Ago
ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം
3 years, 8 months Ago
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍!
2 years, 9 months Ago
കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി
3 years, 2 months Ago
നവജാതശിശുക്കൾക്ക് ആരോഗ്യ തിരിച്ചറിയൽകാർഡ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
2 years, 10 months Ago
Comments