Thursday, April 17, 2025 Thiruvananthapuram

പൈനാപ്പിൾ അച്ചാർ തയ്യാറാക്കാം

banner

3 years, 10 months Ago | 358 Views

ചേരുവകൾ

1. പൈനാപ്പിൾ 2 കപ്പ്

2. മുളക് പൊടി ( കശ്മീരി ) 2-3 ടീസ്പൂൺ

3. കായപ്പൊടി 1/2 ടീസ്പൂൺ

4. വിനാഗിരി 1 ടേബിൾ സ്പൂൺ

5. ഉപ്പ്

6. പഞ്ചസാര 2-3 ടീസ്പൂൺ

7. കടുക്, ഉലുവ, കറിവേപ്പില, എണ്ണ താളിക്കാൻ

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ ചെറുകഷ്ണങ്ങളാക്കുക.  ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും താളിക്കുക. ഉടനെ തന്നെ പാൻ അടുപ്പിൽ നിന്നും മാറ്റി മുളകുപൊടിയും കായപ്പൊടിയും ചേർത്ത് ഒന്നു വറുത്തു എടുക്കുക, അതിലേക്കു പൈനാപ്പിൾ ചേർത്ത് നല്ലോണം ഇളക്കി പാൻ വീണ്ടും അടുപ്പിലേക്ക് വെയ്ക്കാം.  ഇനി ഉപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി ചെറുതീയിൽ അടച്ചു വെച്ചു പാകം ചെയുക. 

വെള്ളം ഇതിൽനിന്നും ഊറി വരും.  പൈനാപ്പിൾ പാകത്തിന് വെന്തു വരുമ്പോൾ വിനാഗിരി ഒഴിക്കാം.   ഇളക്കി വാങ്ങി വെയ്ക്കാം.  പൈനാപ്പിൾ അച്ചാർ തയ്യാർ.



Read More in Recipes

Comments