Tuesday, July 15, 2025 Thiruvananthapuram

ചെറുനാരങ്ങയും തേനും ചേർത്ത് ഹെൽത്തി ആപ്പിൾ ജ്യൂസ്.

banner

3 years, 1 month Ago | 600 Views

ചെറുമധുരവും പുളിയും ചേരുന്ന ടേസ്റ്റി ആപ്പിൾ ജ്യൂസ് വീട്ടിൽ തയാറാക്കാം.

ചേരുവകൾ

ആപ്പിൾ - 2 എണ്ണം

ചെറുനാരങ്ങ - 2 എണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്ണം

തേൻ - 3 ടേബിൾസ്പൂൺ

തണുത്ത വെള്ളം - 2 കപ്പ്

ഐസ് ക്യൂബ്സ്

ആപ്പിൾ കഴുകിയ ശേഷം തൊലിയും കുരുവും കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.

ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ആപ്പിൾ കഷ്ണങ്ങൾ, നാരങ്ങാനീര്, ഇഞ്ചി, തേൻ, ഐസ് ക്യൂബ്സ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ജ്യൂസ് അരിച്ചെടുത്തു കുടിക്കാം.



Read More in Recipes

Comments