Saturday, April 19, 2025 Thiruvananthapuram

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

banner

2 years, 9 months Ago | 261 Views

നിലക്കടല, വാല്‍നട്ട്, പിസ്ത, വെണ്ണപ്പഴം, ബദാം, എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ദിവസം നാലോ അഞ്ചോ  വീതം  കഴിക്കാം. ഇതില്‍ ധാരാളം ഫൈബറും വിറ്റാമിന്‍ ഇ യും അടങ്ങിയിട്ടുണ്ട്.

ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും മികച്ചതാണ് ഇലക്കറികള്‍. എല്ലാതരം ഇലക്കറികളും കഴിക്കാവുന്നതാണ്. ചീര, മുരിങ്ങയില എന്നിവ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും



Read More in Health

Comments