കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം എന്ന സന്ദേശവുമായി ലോക കാന്‍സര്‍ ദിനം
4 years, 6 months Ago | 748 Views
കാൻസർ (Cancer) എന്ന രോഗാവസ്ഥയുമായി ബന്ധപ്പെട്ട മുൻവിധികളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിനായാണ് ലോകമെമ്പാടും ഫെബ്രുവരി 4ന് ലോക കാൻസർ ദിനം (World Cancer Day) ആചരിക്കുന്നത്. ഈ വര്‍ഷത്തെ സന്ദേശം കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം (Close the care Gap) എന്നതാണ്.
കാന്‍സര്‍ പരിചരണത്തിലെ പ്രാദേശിക സാമ്പത്തിക, വിദ്യാഭ്യാസ, ലിംഗപരമായ അസമത്വങ്ങള്‍ ഇല്ലാതാക്കി എല്ലാവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ഈ വര്‍ഷത്തെ ക്യാന്‍സര്‍ ദിനം ആഹ്വാനം ചെയ്യുന്നു.
അര്‍ബുദ രോഗത്തെകുറിച്ചും പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയാണു ലോക അര്‍ബുദ ദിനാചരണം വഴി ലക്ഷ്യമിടുന്നത്. ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ വിവിധങ്ങളായ ബോധവത്ക്കരണ പരിപാടികളാണു സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച ജില്ലാതല ദിനാചരണ പരിപാടികളുടെ ഭാഗമായി കോവിഡ് പഞ്ചാത്തലത്തില്‍ കാന്‍സര്‍ പ്രതിരോധവും ചികിത്സയും എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തും.
കാന്‍സര്‍ പ്രതിരോധത്തില്‍ പതിവ് പരിശോധനകളുടെ പ്രാധാന്യം ഏറെയാണ്. പ്രാരംഭ ദശയില്‍ കണ്ടുപിടിച്ചാല്‍ പലയിനം ക്യാന്‍സറുകളും ചികിത്സിച്ചു ഭേദമാക്കാനാകും. പതിവ് പരിശോധനകള്‍ കൃത്യതയോടെയുള്ള രോഗനിര്‍ണയം, ഫലപ്രദമായ ചികിത്സ തുടങ്ങിയവയിലൂടെ അര്‍ബുദത്തെ നമുക്ക് കീഴ്‌പ്പെടുത്താം.
Read More in Health
Related Stories
ഇ-സഞ്ജീവനി ടെലി മെഡിക്കൽ പ്ലാറ്റ്ഫോം
5 years, 4 months Ago
പള്‍സ് ഓക്സിമീറ്റര്‍
5 years, 3 months Ago
എന്താണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ്?
5 years, 3 months Ago
പ്രമേഹത്തെ തുടക്കത്തിൽ തിരിച്ചറിയണം
5 years, 4 months Ago
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ അവോക്കാഡോ
5 years, 1 month Ago
പാവപ്പെട്ടവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷനായി ഇലക്ട്രോണിക് വൗച്ചറുകള്‍
5 years, 1 month Ago
Comments