രാജാരവിവർമയുടെ ‘റാണി സേതുലക്ഷ്മി ഭായി’ ബെംഗളൂരുവിൽ പ്രദർശനത്തിന്

11 months, 3 weeks Ago | 65 Views
വിഖ്യാത ചിത്രകാരൻ രാജാരവിവർമയുടെ ഇതുവരെ പ്രദർശിപ്പിക്കാത്ത ചിത്രം ബെംഗളൂരുവിൽ പ്രദർശനത്തിന്. രവിവർമയുടെ കൊച്ചുമകളും തിരുവിതാംകൂറിലെ അവസാന റീജന്റുമായ സേതുലക്ഷ്മി ഭായിയുടെ എണ്ണച്ചായാചിത്രമാണ് പ്രദർശനത്തിനൊരുക്കിയത്. 1898-ൽ സേതുലക്ഷ്മിഭായിക്ക് മൂന്നുവയസ്സുള്ളപ്പോൾ വരച്ചതാണ് ചിത്രം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ സ്വകാര്യ ശേഖരത്തിലുള്ളതാണിത്. ബെംഗളൂരുവിലെ രാജാരവിവർമ ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സേതുലക്ഷ്മിഭായിയെക്കുറിച്ചുള്ള ‘ഡോട്ടർ ഓഫ് പ്രൊവിഡൻസ്’ എന്ന പ്രദർശനത്തിലാണ് അപൂർവ പെയിന്റിങ് പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമൊരുക്കുന്നത്.
രാജാരവിവർമയുടെ 176-ാം ജന്മദിനമായ ഏപ്രിൽ 29നു ലാവെല്ലെ റോഡിലെ രാജാരവിവർമ ഹെറിറ്റേജ് ഫൗണ്ടേഷനിൽ പ്രദർശനത്തിന് തുടക്കമായത്. സേതുലക്ഷ്മി ഭായിയുടെ വിവിധപ്രായത്തിലുള്ള അപൂർവ ചിത്രങ്ങളും മറ്റുള്ളവർ വരച്ച അവരുടെ ചിത്രങ്ങളും ഉൾക്കൊള്ളുന്നതാണ് പ്രദർശനം. സേതുലക്ഷ്മിഭായിയുടെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന ചിത്രങ്ങൾ തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രത്തിലേക്കുള്ള യാത്രകൂടിയാണ്. കേരളത്തിൽ നിന്നെത്തിയ സേതുലക്ഷ്മി ഭായ് വർഷങ്ങളോളം ബെംഗളൂരുവിലായിരുന്നു താമസം.
രാജാരവിവർമ ചിത്രത്തിന്റെയും അപൂർവമായ ഫോട്ടോകളുടെയും പ്രദർശനം കാണാൻ ഒട്ടേറെപ്പേരാണ് ഫൗണ്ടേഷനിലെത്തുന്നത്. തിരുവിതാംകൂർ രാജകുടുംബത്തിലെ രുക്മിണി ഭായ് വരച്ച എണ്ണച്ചായാചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
Read More in India
Related Stories
രാജധാനി ട്രെയിനുകളിൽ സ്മാർട് കോച്ചുകൾ
3 years, 7 months Ago
ഫെബ്രുവരി ഡയറി
4 years Ago
ഭിന്നശേഷിക്കാർക്കും മാതാപിതാക്കൾക്കും ആശ്വാസം
3 years, 2 months Ago
അപൂര്വ്വ കാഴ്ചയൊരുക്കി സൂപ്പര് ബ്ലഡ് മൂണും പൂര്ണ ചന്ദ്രഗ്രഹണവും
3 years, 10 months Ago
അടിയന്തര ആരോഗ്യ നിരീക്ഷണാലയം വരുന്നു
2 years, 11 months Ago
കൊവിഡ് പാക്കേജിന്റെ ഭാഗമായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന
3 years, 10 months Ago
Comments