Tuesday, April 15, 2025 Thiruvananthapuram

മാതള ജ്യൂസ് കുടിക്കൂ , ഗുണങ്ങള്‍ ഏറെയാണ് .

banner

3 years, 9 months Ago | 442 Views

പഴവര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്നത് എന്തുകൊണ്ടും മാതളം തന്നെയാണ്. ഔഷധ ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും ഏറ്റവും കൂടുതലുള്ളത് മാതളത്തിലാണ്. മാതളപ്പഴത്തിനു മാത്രമല്ല മാതളച്ചാറിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മാതള ജ്യൂസ് കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.
ദഹനം മെച്ചപ്പെടുത്താന്‍ അത്യുത്തമമാണ് മാതളം. ഇത് ഉദരത്തിലെ വീക്കം തടഞ്ഞ് ദഹനം മെച്ചപ്പെടുത്തുന്നു. ക്രോണ്‍സ് ഡിസീസ്, അള്‍സര്‍, ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസ് മുതലായവ ഉള്ളവര്‍ക്ക് മാതള ജ്യൂസ് പ്രയോജനകരമാണ്.

. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനു സഹായകമായ പോഷകങ്ങള്‍ മാതള ജ്യൂസിലുണ്ട്.

. പ്രോസ്റ്റേറ്റ് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മാതള ജ്യൂസിന് കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

. മാതളം ജ്യൂസില്‍ അടങ്ങിയിട്ടുള്ള പോളിഫിനോളുകള്‍ എന്ന സംയുക്തം നാഡികളെ സംരക്ഷിക്കുന്നു. ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കുന്നു.

. മാതളച്ചാറില്‍ ഇരുമ്പ്‌ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും വിളര്‍ച്ചയും തടയുന്നു.

. ഹൃദയാരോഗ്യമേകുന്ന പഴച്ചാറുകളില്‍ മുന്നിലാണ് മാതളം. ഹൃദയത്തെയും ഹൃദയ ധമനികളെയും ഇത് സംരക്ഷിക്കുന്നു. രക്തപ്രവാഹം മെച്ചപ്പെടുത്തുന്നു. ധമനികളെ കട്ടി കൂട്ടുന്നതില്‍ നിന്നും തടയുന്നു.

ജീവകം സി, രോഗപ്രതിരോധ ശക്തിയേകുന്ന ജീവകം ഇ മുതലായവ അടങ്ങിയതിനാല്‍ രോഗങ്ങളെയും അണുബാധയെയും തടയാന്‍ മാതളം ജ്യൂസിനു കഴിയും. ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Read More in Health

Comments