ശരീരത്തിലെ ഇന്സുലിന്റെ അളവ് കുറയ്ക്കാന് ചുവന്ന ചീര
3 years, 4 months Ago | 441 Views
ചീരയില് അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്ട്രോള് കുറയ്ക്കാന് സഹായിക്കുന്നു. ശരീരത്തിലെ ഇന്സുലിന് അളവ് കുറയ്ക്കാന് ചുവന്ന ചീര കഴിക്കുന്നതിലൂടെ സാധിക്കും. ചുവന്ന ചീരയില് ധാരാളം പോഷക ഗുണങ്ങള് അടങ്ങിയിട്ടുണ്ട്.
വിറ്റാമിനുകളുടെ ഒരു കലവറയാണ് ചുവന്ന ചീര. ഫൈബര് ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങള് അകറ്റാന് സഹായിക്കുന്നു. അതുപോലെ, മലബന്ധം ഒഴിവാക്കാനും ഇത് നല്ലതാണ്. കൊളസ്ട്രോള്, പ്രമേഹം എന്നിവ തടയാനും ചുവന്ന ചീര ഉത്തമമാണ്.
ചീരയില് അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുമെന്ന് പഠനങ്ങള് പറയുന്നു. രക്തയോട്ടം വര്ദ്ധിപ്പിക്കാന് ചുവന്ന ചീര സഹായിക്കുന്നു. ഇത് ആന്റി ഓക്സിഡന്റുകളാല് സമ്പന്നമാണ്. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലെ നാരുകളുടെ സാന്നിധ്യം കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള് നീക്കം ചെയ്യാന് ചുവന്ന ചീരയ്ക്ക് സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന് ആസ്മ പോലുള്ള പ്രശ്നങ്ങള്ക്ക് ആശ്വാസം പകരും.
Read More in Health
Related Stories
കണ്ണിന് നല്കാം ആരോഗ്യം : നേത്ര വ്യായാമം
4 years, 8 months Ago
ഒമിക്രോണ് ബാധിച്ചവരില് ഡെല്റ്റ വകഭേദം പിടിപെടാന് സാധ്യത കുറവെന്ന് ഐ സി എം ആര്.
3 years, 10 months Ago
മൂന്നാം തരംഗത്തേക്കാൾ ഭീഷണിയായി മാസ്ക്കുകൾ !
4 years, 3 months Ago
Comments