15 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിന്; ആരോഗ്യപ്രവർത്തകർക്കും 60 കഴിഞ്ഞ രോഗികള്ക്കും ബൂസ്റ്റർ ഡോസ്
.webp)
3 years, 3 months Ago | 297 Views
രാജ്യത്ത് 15 മുതല് 18 വയസ് വരെയുള്ള കുട്ടികള്ക്ക് ജനുവരി മൂന്ന് മുതല് വാക്സിനേഷന് നല്കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണ് വ്യാപന പശ്ചാത്തലത്തില് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
ആരോഗ്യപ്രവര്ത്തവര്ക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവര്ക്കും ബൂസ്റ്റര് ഡോസ് വാക്സിന് നല്കാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 മുതലാണ് ബൂസ്റ്റര് ഡോസ് വാക്സിന് നല്കി തുടങ്ങുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. 60 വയസ്സിന് മുകളിലുള്ളവര്ക്ക് ഡോക്ടര്മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റര് ഡോസ് നല്കുക.
ഭാരത് ബയോടെകിന്റെ കോവാക്സിന് കുട്ടികള്ക്ക് നല്കുന്നതിന് ഡിസിജിഐ അംഗീകാരം നല്കിയിരുന്നു. തൊട്ടുപിന്നാലെയാണ് 15 മുതല് 18 വയസ്സ് വരെയുള്ള കുട്ടികള്ക്ക് വാക്സിന് നല്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
ഒമിക്രോണ് വ്യാപന പശ്ചാത്തലത്തില് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന്റെ ഒമിക്രോണ് വകഭേദം മൂലം പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
Read More in India
Related Stories
എസ്.ബി.ഐ.യുടെ സർവീസ് ചാർജുകളിൽ മാറ്റം
3 years, 3 months Ago
രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിന് പോര്ട്ടല് വഴി.
2 years, 7 months Ago
ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്
2 years, 9 months Ago
ഒ.എന്.ജി.സി.യുടെ ആദ്യ വനിതാ സി.എം.ഡി.യായി അല്കാ മിത്തല് ചുമതലയേറ്റു
3 years, 3 months Ago
തലൈവർ രജിനികാന്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
4 years Ago
CAA വിജ്ഞാപനം ചെയ്തു; പൗരത്വ ഭേദഗതി നിയമം നിലവില് വന്നു
1 year, 1 month Ago
Comments