വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാനുള്ള നിരക്ക് 8 ഇരട്ടിയായി വര്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാം

3 years, 6 months Ago | 407 Views
വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കാനുള്ള നിരക്കുകളില് വന് വര്ധന. ഇതു സംബന്ധിച്ച വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. വാഹനം പൊളിക്കല് നയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. വാഹനം പൊളിച്ച സര്ട്ടിഫിക്കറ്റ് ഹാജരാക്കിയാല് പുതിയ വാഹനത്തിന് രജിസ്ട്രേഷന് ഫീസ് ഉണ്ടാകില്ല. ബസുകള്ക്ക് നിലവിലുള്ള രജിസ്ട്രേഷന് ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകള്ക്ക് എട്ടിരട്ടിയോളവും റീ രജിസ്ട്രേഷന് ഫീസില് വര്ധനയുണ്ടാകും. അടുത്ത വര്ഷം ഏപ്രില് ഒന്നു മുതല് നിലവില് വരും.
ഇതുവരെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന് ഫീസിന്റെ പകുതിയായിരുന്നു പുതുക്കാനുള്ള ഫീസ്. രജിസ്ട്രേഷന് പുതുക്കാന് വൈകിയാല് മോട്ടര് സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോണ് ട്രാന്സ്പോര്ട്ട് വാഹനങ്ങള്ക്ക് 500 രൂപയും പിഴയുണ്ടാകും. പുതിയ ആര്സി സ്മാര്ട് കാര്ഡ് രൂപത്തിലാക്കണമെങ്കില് 200 രൂപ ഫീസും നല്കണം. ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് പുതുക്കാന് വൈകിയാല് പ്രതിദിനം 50 രൂപവീതം പിഴയുണ്ടാകും. ഇതു സംബന്ധിച്ച് മാര്ച്ചില് പുറപ്പെടുവിച്ച വിജ്ഞാപനത്തില് പൊതുജനാഭിപ്രായപ്രകാരമുള്ള ഭേദഗതികള് കൂടി വരുത്തിയാണ് പുതിയ വിജ്ഞാപനം.
പുതുക്കിയ റീ രജിസ്ട്രേഷന് നിരക്കുകള് ഇങ്ങനെ
മോട്ടര് സൈക്കിള്- 1000 രൂപ
മുച്ചക്രവാഹനം, ക്വാഡ്രൈസിക്കിള്- 2500 രൂപ
എല്എംവി- 5000 രൂപ
മീഡിയം ഗുഡ്സ്, പാസഞ്ചര് വാഹനം- 1000 രൂപ
ഹെവി ഗുഡ്സ്, പാസഞ്ചര്- 1000 രൂപ
ഇറക്കുമതി ഇരുചക്ര, മുച്ചക്ര വാഹനം- 10,000 രൂപ
ഇറക്കുമതി നാലുചക്രമോ അതിലധികമോ ഉള്ളവ- 40,000 രൂപ.
ഇവയിലൊന്നും പെടാത്ത മറ്റു വാഹനങ്ങള്- 6000 രൂപ
15 വര്ഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നിരക്ക് (മാന്വല്, ഓട്ടമേറ്റഡ് എന്ന ക്രമത്തില്)
മോട്ടര് സൈക്കിള്: 400, 500 രൂപ
മുച്ചക്രവാഹനം: 80, 1000 രൂപ
മീഡിയം ഗുഡ്സ്, പിവി: 800, 1300 രൂപ
ഹെവി ഗുഡ്സ്, പിവി: 1000, 1500 രൂപ.
15 വര്ഷത്തിലേറെ പഴക്കമുള്ള ട്രാന്സ്പോര്ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നിരക്ക്:
മോട്ടര് സൈക്കിള്: 1000 രൂപ
മുച്ചക്രവാഹനം: 3500 രൂപ
എല്എംവി: 7500 രൂപ
മീഡിയം ഗുഡ്സ്, പിവി: 10,000 രൂപ
ഹെവി ഗുഡ്സ്, പാസഞ്ചര്: 12,500 രൂപ
Read More in India
Related Stories
കോവിഡില് അനാഥരായ കുട്ടികള്ക്ക് മാസം 4000 രൂപ; പദ്ധതികള് പ്രഖ്യാപിച്ച് പ്രധാനമന്ത്രി.
2 years, 10 months Ago
ഇന്ത്യയുടെ ക്രൂയിസ് മിസൈല് വിജയകരമായി പരീക്ഷിച്ചു
3 years, 2 months Ago
എസ്.ബി.ഐ.യുടെ സർവീസ് ചാർജുകളിൽ മാറ്റം
3 years, 3 months Ago
ഡിജിലോക്കർ രേഖകൾ വാട്സാപ്പിലൂടെ
3 years, 1 month Ago
പ്രതിരോധ കുത്തിവെപ്പുകളും കോവിന് പോര്ട്ടല് വഴിയാക്കാന് ഒരുങ്ങി കേന്ദ്രസര്ക്കാര്
2 years, 10 months Ago
വ്യോമസേനയുടെ സൂപ്പര് ഹെര്കുലീസിന് ദേശീയപാതയില് സുരക്ഷിത ലാന്ഡിംഗ്
3 years, 7 months Ago
Comments