ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിനും ഇടപാടുകള്‍ക്കും നിരോധനമേര്‍പ്പെടുത്താനൊരുങ്ങി റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്
.jpeg)
3 years, 6 months Ago | 690 Views
ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗത്തിനും ഇടപാടുകള്‍ക്കും നിരോധനമേര്‍പ്പെടുത്താനൊരുങ്ങി റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക്. നിരോധനത്തിലൂടെ റഷ്യയിലെ സാമ്പത്തിക സ്ഥാപനങ്ങളും സാമ്പത്തിക ഇടനിലക്കാരും ക്രിപ്റ്റോ വ്യാപാരം നിര്‍ത്തണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചു.
എന്നാല്‍ റഷ്യന്‍ പൗരന്മാര്‍ ക്രിപ്റ്റോകറന്‍സികള്‍ കൈവശം വയ്ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തുന്നത് ബാധിക്കില്ലെന്നും സെന്‍ട്രല്‍ ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ എലിസവേറ്റ ഡാനിലോവ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറില്‍ ചൈനയും ക്രിപ്റ്റോകറന്‍സികളുടെ വ്യാപാരവും മൈനിങ്ങും നിരോധിച്ചിരുന്നു. നവംബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 69,000 ഡോളറിലേക്ക് എത്തുന്നതിന് മുമ്പുള്ള ചൈനയുടെ ഈ നടപടി സെപ്റ്റംബറില്‍ ക്രിപ്‌റ്റോ മാര്‍ക്കറ്റിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
Read More in Technology
Related Stories
വീണ്ടും കരുത്തറിയിച്ച് റഷ്യയുടെ സിര്കോണ്
3 years, 7 months Ago
സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്
3 years, 8 months Ago
വൈപ്പ് 24 മൊബൈല് ആപ്പുമായി യുവാക്കള്
3 years, 3 months Ago
നിങ്ങള് വാക്സിനേഷന് പൂര്ത്തിയാക്കിയ വ്യക്തിയാണെന്നാണ് അതിലൂടെ വ്യക്തമാക്കുന്നത്.
4 years, 2 months Ago
Comments