ചെടികള്‍ക്ക് വെള്ളമൊഴിക്കാനും പരിചരിക്കാനും ഇനി 'ടെക് പോട്ട്.
5 years, 3 months Ago | 588 Views
വീടുകളിലും ടെറസുകളിലുമൊക്കെ ചെടികള്‍ വളര്‍ത്തുകയും കൃഷി ചെയ്യുകയും ചെയ്യുന്ന നഗരവാസികള്‍ക്ക് സഹായകമാകുന്ന സംവിധാനവുമായി പുതിയ ഉപകരണം വികസിപ്പിച്ച് കോഡെലാറ്റിസ് എന്ന കമ്പനി. ചെടികള്‍ക്ക് വെള്ളമൊഴിക്കാനും പരിചരിക്കാനുമുള്ള ഒരു സഹായിയാണ് ഈ സംവിധാനം. ക്ലോറോഫില്‍ എന്ന 'ടെക് പോട്ട്' ആണ് ഇതിനായി കമ്പനി അവതരിപ്പിക്കുന്നത് .വീടിനുള്ളിലും ടെറസിലും ബാല്കണിയിലുമൊക്കെ ചെടികളും പച്ചക്കറി കൃഷിയുമൊക്കെ ചെയ്യുന്നവര്‍ക്ക് ഗുണകരമാണ് ഈ ഉപകരണം. ചെടികള്‍ക്ക് വെള്ളമൊഴിക്കുകയും വളപ്രയോഗം നടത്തുകയും മറ്റും ചെയ്യേണ്ട സമയമാകുമ്പോള്‍ ഈ 'ടെക് പോട്ട്' ഉടമയെ വിവരം അറിയിക്കും. ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്മാര്‍ട് ഫോണ്‍ വഴിയാണ് ആശയവിനിമയം. ഇത് വീടിനുള്ളിലോ ബാല്കണിയിലോ മുറ്റത്തോ എവിടെവേണമെങ്കിലും സ്ഥാപിക്കാനാകും.
വെള്ളം ആവശ്യമുള്ളപ്പോള്‍ സ്വയം ചെടി നനയ്ക്കാന്‍ ക്ലോറോഫിലിന് കഴിയും. നിശ്ചിത സമയത്ത് നിശ്ചിത അളവില്‍ വെള്ളം നല്കാനുമാവും. വെള്ളം നിറയ്ക്കുകയും ജലസേചനത്തിന്റെ തോത് നിശ്ചയിക്കുകയും ചെയ്താല്‍ ബാക്കിയെല്ലാം 'ടെക് പോട്ട്' ചെയ്തുകൊള്ളും. വീണ്ടും വെള്ളം നിറയ്ക്കേണ്ട സമയമാകുമ്പോള്‍ ഉടമയ്ക്ക് വിവരം നല്‍കുകയും ചെയ്യും. സെപ്റ്റംബര്‍ അവസാനത്തോടെ ക്ലോറോഫില്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
Read More in Technology
Related Stories
ട്വിറ്ററിനെ പുറത്താക്കി; നൈജീരിയയില്‍ സാധ്യത തേടി ഇന്ത്യയുടെ ‘കൂ’
5 years, 3 months Ago
സൗരയൂഥത്തിന് പുറത്ത് 5000-ലേറെ ഗ്രഹങ്ങള്‍, 65 എണ്ണം കൂടി തിരിച്ചറിഞ്ഞ് നാസ
4 years, 5 months Ago
വ്യക്തിഗത വായ്പ ആപുകളുടെ 'കുതന്ത്രങ്ങള്‍' ഇനി നടക്കില്ല; നിയമങ്ങള്‍ കര്‍ശനമാക്കി ഗൂഗിള്‍
4 years, 4 months Ago
ഇന്റർനെറ്റ് എക്സ്പ്ലോറർ 'വിരമിക്കുന്ന ദിവസം' പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്
5 years, 3 months Ago
ഫെബ്രുവരി 8 മുതല്‍ പുതിയ ജിമെയിൽ
4 years, 7 months Ago
Comments