ഗൂഗിൾ കാപ്ച മാറുന്നു; മനുഷ്യനാണെന്ന് തെളിയിക്കാൻ ഇനി വെബ്സൈറ്റുകളും ഫോണുകളും ബന്ധിപ്പിക്കേണ്ടിവരും
2 months, 4 weeks Ago | 182 Views
ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുന്നു. ചിത്രങ്ങളിൽനിന്നും കാറുകളും സൈക്കിളുകളും കണ്ടെത്താൻ ആവശ്യപ്പെടുന്ന പഴയ രീതിക്ക് പകരം ഇനിമുതൽ ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടി വരും. വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാക്കാൻ ഇത് സഹായിക്കുമെങ്കിലും, ഉപയോക്താക്കളുടെ സ്വകാര്യതയെ ഈ പുതിയ സംവിധാനം സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ സ്ക്രീനിൽ കാണുന്ന ക്യുആർ കോഡ് നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യേണ്ടി വരും. ഗൂഗിൾ പ്ലേ സർവീസസ് 25.41.30 അല്ലെങ്കിൽ അതിനുമുകളിലുള്ള പതിപ്പുകളുള്ള ആൻഡ്രോയിഡ് ഫോണുകളിലാണ് ഇത് സാധിക്കുക.
*സ്വകാര്യതാ പ്രശ്നം*
സാധാരണ ഒരു വെബ്സൈറ്റിൽ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കണമെങ്കിൽ അതിൽ ഗൂഗിൾ ഐഡിയോ മറ്റോ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. എന്നാൽ ഏത് ബ്രൗസർ ഉപയോഗിച്ചാലും അല്ലെങ്കിൽ ബ്രൗസറിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്തില്ലെങ്കിലും, ഈ സംവിധാനം വഴി നിങ്ങളുടെ വെബ്സൈറ്റ് സന്ദർശന വിവരങ്ങൾ നിങ്ങളുടെ ഫോണുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടും.
ആൻഡ്രോയിഡ് ഫോണുകളിൽ എപ്പോഴും ഗൂഗിൾ പ്ലേ സർവീസസ് ലോഗിൻ ചെയ്തിരിക്കുന്നതിനാലാണിത്. ലോകമെമ്പാടുമുള്ള 5.3 ദശലക്ഷത്തിലധികം കമ്പനികൾ ഗൂഗിൾ റീകാപ്ച (reCAPTCHA) ഉപയോഗിക്കുന്നുണ്ട്. അതിനാൽ നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളുടെ പൂർണവിവരങ്ങൾ ഗൂഗിളിന് എളുപ്പത്തിൽ ലഭിക്കാൻ ഈ പുതിയ മാറ്റം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read More in Technology
Related Stories
സര്‍ട്ടിഫിക്കറ്റുകള്‍ ഇനി വാട്ട്സ്ആപ്പ് വഴിയും, ഡിജിലോക്കര്‍ സേവനത്തിന് പുതിയ സംവിധാനം
4 years, 3 months Ago
ആഗോള ചിപ്പ് ക്ഷാമം ; ഇരകളായി കാനോണും
4 years, 8 months Ago
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പണമിടപാട് നിയമങ്ങള്‍ മാറുന്നു; ജൂലൈ 1 മുതലുള്ള മാറ്റങ്ങള്‍
4 years, 3 months Ago
ഫെബ്രുവരി 8 മുതല്‍ പുതിയ ജിമെയിൽ
4 years, 7 months Ago
Comments