വാളൻപുളിയുടെ കുരു ഉപയോഗിച്ച് ജലശുദ്ധീകരണം; ‘എർത്ത് പ്രൈസ്' പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ സംഘം
3 months, 1 week Ago | 127 Views
ഇന്ത്യയിലെ മൂന്ന് കൗമാരക്കാർ വികസിപ്പിച്ചെടുത്ത പരിസ്ഥിതി സൗഹൃദ ജലശുദ്ധീകരണ മാർഗ്ഗത്തിന് ആഗോള അംഗീകാരം. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി മത്സരമായ 'ദ എർത്ത് പ്രൈസ്' ഇന്ത്യയിൽനിന്നുള്ള പതിനാറുകാരായ അവ്യാന മേത്ത, അരിയാന അഗർവാൾ, വിവാൻ ചൗച്ഛാരിയ എന്നിവർ സ്വന്തമാക്കി.
ജനീവയിൽ നടന്ന ചടങ്ങിൽ 23,000 പേർ പങ്കെടുത്ത പൊതു വോട്ടെടുപ്പിലൂടെയാണ് ഏഴ് ഫൈനലിസ്റ്റുകളിൽനിന്ന് ഈ സംഘം ആഗോള വിജയികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽനിന്നുള്ള ഒരു സംഘം ഈ പുരസ്കാരം നേടുന്നത് ഇതാദ്യമായാണ്.
വാളൻപുളിയുടെ കുരു ഉപയോഗിച്ച് നിർമ്മിച്ച ജൈവപ്പൊടിയിലൂടെ വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് കണികകളെ നീക്കം ചെയ്യുന്ന 'പ്ലാസ്സ്റ്റിക്' (Plas-Stick) എന്ന നൂതന വിദ്യയാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്. ദക്ഷിണേഷ്യയിൽ സുലഭമായി ലഭിക്കുന്ന വാളൻപുളി കുരു പൊടിച്ച് വെള്ളത്തിൽ കലർത്തുമ്പോൾ അതിലെ മൈക്രോപ്ലാസ്റ്റിക് കണികകൾ ഒട്ടിപ്പിടിക്കുകയും പിന്നീട് ഒരു ചെറിയ കാന്തം ഉപയോഗിച്ച് അവ എളുപ്പത്തിൽ മാറ്റാൻ സാധിക്കുകയും ചെയ്യും.
വൈദ്യുതിയുടെയോ യന്ത്രങ്ങളുടെയോ സഹായമില്ലാതെ പ്രവർത്തിക്കുന്ന ഈ രീതി, ശുദ്ധജല ലഭ്യത കുറഞ്ഞ ഗ്രാമീണ മേഖലകളെ ലക്ഷ്യംവെച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഏകദേശം 220 കോടിയിലധികം ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ, മൈക്രോപ്ലാസ്റ്റിക്കുകൾ ഉയർത്തുന്ന ആരോഗ്യ ഭീഷണിക്ക് ഇതൊരു ലളിതമായ പരിഹാരമാണ്.
ഐഐടി ഗുവാഹത്തിയിലെ ഗവേഷകരുടെ സഹായത്തോടെയാണ് ഈ പദ്ധതി വികസിപ്പിച്ചത്. നിലവിൽ 8,000-ത്തിലധികം വിദ്യാർഥികളിലും അധ്യാപകരിലും ഈ സാങ്കേതികവിദ്യ എത്തിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. 2026 അവസാനത്തോടെ ഈ പദ്ധതിയുടെ ഗുണഫലം 40,000 ആളുകളിലേക്ക് വ്യാപിപ്പിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.
Read More in Technology
Related Stories
ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട പുതിയ ഫീച്ചേർസുമായി വാട്സാപ്പ്
4 years, 5 months Ago
രാജ്യത്ത് വീണ്ടും അഭിമാനനേട്ടം; അഗ്നി പ്രൈം മിസൈലിന്റെ പരീക്ഷണവും വിജയകരം;
5 years, 2 months Ago
ഗഗന്യാന് പദ്ധതി; എന്‍ജിന്റെ ഹോട്ട് ടെസ്റ്റ് വിജയകരമെന്ന് റിപ്പോര്‍ട്ട്
5 years, 1 month Ago
ഗൂഗിള്‍ ക്രോമില്‍ പുതിയ 'സേഫ് ബ്രൗസിങ്' എത്തുന്നു
5 years, 3 months Ago
ക്യാസി ഓടിയത് രണ്ടു കാലിൽ : റെക്കോർഡിട്ട് റോബോട്ട്
5 years, 1 month Ago
Comments