പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
4 years, 6 months Ago | 530 Views
ഐ.എസ്.ആർ.ഒ.യുടെ 2022-ലെ ആദ്യ ദൗത്യം വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്.
പി.എസ്.എൽ.വി.-സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ.ഒ.എസ്.-04.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഇൻസ്പെയർസാറ്റ്-1 ഉം ഐ.എസ്.ആർ.ഒ.യുടെ ഐ.എൻ.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.
റഡാർ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.-04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാർന്ന ചിത്രങ്ങളെടുക്കാൻ സാധിക്കും.
ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്.-04
ഭാരം 1710 കിലോഗ്രാം
ഏതുകാലാവസ്ഥയിലും ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ കഴിയും.
ആയുസ്സ് പത്തുവർഷം.
കാർഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗർഭ-ഉപരിതല ജലപഠനം എന്നിവയ്ക്കുള്ള വിവരങ്ങൾ കൈമാറും.
സിങ്കപ്പൂർ, തായ്‌വാൻ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങൾ ഉൾപ്പെട്ടതാണ് ഇൻസ്പെയർ സാറ്റ് -1. 8.1 കിലോയാണ് ഭാരം. ആയുസ്സ് ഒരുവർഷമാണ്. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം.
17.5 കിലോഗ്രാമാണ് ഐ.എൻ.എസ്. 2 ടി.ഡി.യുടെ ഭാരം. ആറു മാസമാണ് ആയുസ്സ്. പേലോഡിൽ ഘടിപ്പിച്ച തെർമൽ ഇമേജിങ് ക്യാമറയാണ് പ്രത്യേകത.
ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. 2021 ഓഗസ്റ്റിൽ ജി.എസ്.എൽ.വി. എഫ്-10 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണിത്.
Read More in Technology
Related Stories
ശക്തമായ സൗരവാതക പ്രവാഹം ഭൂമിയിലേക്ക്, ആകാശത്ത് വര്‍ണക്കാഴ്ച
4 years, 4 months Ago
നിങ്ങള്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയ വ്യക്തിയാണെന്നാണ് അതിലൂടെ വ്യക്തമാക്കുന്നത്.
5 years, 2 months Ago
പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ഗൂഗിള്‍
5 years, 2 months Ago
നാസയുടെ ചിറകിലേറി ഒരു മലയാളി; ചരിത്രനേട്ടത്തിനൊരുങ്ങി ഡോ. അനിൽ മേനോൻ, ബഹിരാകാശ യാത്ര
1 month, 2 weeks Ago
അതിവേഗ ചൊവ്വാ യാത്രയ്ക്ക് ഫാത്തിമ ഇബ്രാഹിമിന്റെ പുതിയ റോക്കറ്റ് ആശയം
5 years, 5 months Ago
ചെടികള്‍ക്ക് വെള്ളമൊഴിക്കാനും പരിചരിക്കാനും ഇനി 'ടെക് പോട്ട്.
5 years, 2 months Ago
വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ ആദ്യ ത്രീഡി ചിത്രം പുറത്ത് വിട്ട് നാസയുടെ ജുനോ പേടകം
4 years, 9 months Ago
Comments