Thursday, Jan. 1, 2026 Thiruvananthapuram

ചന്ദ്രയാന്‍ -3 ആഗസ്റ്റില്‍ കുതിക്കും

banner

3 years, 10 months Ago | 370 Views

ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ–3 ഓഗസ്റ്റിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ അറിയിച്ചു. കോവിഡ്–19നെ തുടർന്നുണ്ടായ ലോക്ഡൗണിൽ പദ്ധതികൾ വൈകിയതിനാലാണ് കഴിഞ്ഞ വർഷാവസാനം ലക്ഷ്യമിട്ടിരുന്ന വിക്ഷേപണം ഇക്കൊല്ലത്തേക്കു മാറ്റിയത്.

ചന്ദ്രോപരിതലത്തില്‍ വെള്ളത്തിനോ ഹിമത്തിനോ സാധ്യതകള്‍ കണ്ടെത്തുക, അടുത്തുള്ള പ്രദേശം വിശകലനം ചെയ്യുക തുടങ്ങിയവയാണ് ചന്ദ്രയാന്‍ മൂന്നാം ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ചന്ദ്രയാന്‍2ലെ ലാന്‍ഡറും റോവറും ഇടിച്ചിറങ്ങിയപ്പോള്‍ ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ട്. ചന്ദ്രയാന്‍3 ദൗത്യത്തിനായും ഇതേ ഓര്‍ബിറ്റര്‍ തന്നെ ഉപയോഗിക്കാനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി. അതേസമയം, ഈ വര്‍ഷം ഐഎസ്ആര്‍ഒ 19ഓളം വിക്ഷേപണങ്ങളാവും നടത്തുക. ചന്ദ്രയാന് മുന്‍പ് ഈ ഫെബ്രുവരിയില്‍ തന്നെ റിസാറ്റ്1എ സാറ്റ്‌ലൈറ്റിന്റെ വിക്ഷേപണം നടത്തും. ഫെബ്രുവരി 14നായിരിക്കും വിക്ഷേപണമെന്നാണ് സൂചന.



Read More in India

Comments