Wednesday, April 16, 2025 Thiruvananthapuram

രാവിലെ വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങള്‍

banner

2 years, 9 months Ago | 229 Views

ദിവസവും ഉലുവ കഴിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ​ധാരാളം ​ഗുണങ്ങള്‍.

ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഉലുവ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ ഉലുവകൊണ്ട് ലേഹ്യം ഉണ്ടാക്കികൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ, ഉലുവ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക.

ഉലുവ വെള്ളം വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്‌.ഡി.എല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാന്‍ ഉലുവ സഹായിക്കുന്നു.



Read More in Health

Comments